കേളി ജനകീയ ഇഫ്താർ മാർച്ച് 6ന്; സംഘാടക സമിതി രൂപീകരിച്ചു

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ജനകീയ ഇഫ്താർ മാർച്ച് ആറിന് നടക്കും. മലാസ് ലുലു ഹൈപ്പര്‍ അരീനയിലാണ് സംഗമം നടക്കുക. കേളിയും കേളി കുടുംബവേദിയും സംയുക്തമായാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്. റിയാദിൽ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകീയ ഇഫ്ത്താറാണ് കേളി വർഷംതോറും നടത്തി വരുന്നത്. ഇതോടനുബന്ധിച്ച് സംഘാടക സമിതിക്ക് രൂപം നൽകി.ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ് ഉദ്‌ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
ചെയർപേഴ്സൺ- സീബ കൂവോട്, വൈസ് ചെയർമാൻമാർ - രാമകൃഷ്ണൻ ധനുവച്ചപുരം, സുധീർ പോരേടം, കൺവീനർ - ഷമീർ കുന്നുമ്മൽ, ജോയിന്റ് കൺവീനർമാർ - കിഷോർ ഇ നിസാം, തോമസ് ജോയ്, സാമ്പത്തിക കൺവീനർ - ജോസഫ് ഷാജി, ജോയിന്റ് കൺവീനർമാർ - മോഹൻദാസ്, സലിം ആംലാദ്, ശ്രീഷ സുകേഷ്, ഗതാഗതം - നസീർ മുള്ളൂർക്കര, വിഭവ സമാഹരണം - അനിരുദ്ധൻ കീച്ചേരി, സ്റ്റേഷനറി - ജവാദ് പരിയാട്ട്, പബ്ലിസിറ്റി - സിജിൻ കൂവള്ളുർ, പശ്ചാത്തല സജ്ജീകരണം - ജാഫർ ഖാൻ, ഭക്ഷണം - സുനീർ ബാബു, ഭക്ഷണ പാക്കിംഗ് - റഫീക്ക് ചാലിയം, വളണ്ടിയർ ക്യാപ്റ്റൻ - ഗഫൂർ ആനമങ്ങാട്, സ്റ്റോർ ഇൻ ചാർജ് - റഫിക്ക് പാലത്ത്. 151 അംഗ സംഘാടക സമിതിക്കാണ് യോഗം രൂപം നൽകിയത്. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സീബാ കൂവോട്, ജോസഫ് ഷാജി, ട്രഷറർ മധു ബാലുശ്ശേരി, കൺവീനർ ഷമീർ കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.










0 comments