ad
Deshabhimani

കേളി ദവാദ്മി ഏരിയ ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

keli iftaar meet
വെബ് ഡെസ്ക്

Published on Mar 04, 2026, 06:16 PM | 1 min read

ദവാദ്മി: കേളി കലാസാംസ്കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദവാദ്മി സമ ഇസ്തിറാഹ മൈതാനിയിൽ സംഘടിപ്പിച്ച ഇഫ്താറിൽ ദവാദ്മിയിലെ വിവിധ സംഘടന ഭാരവാഹികൾ, പ്രദേശത്തെ പൗരപ്രമുഖർ, വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, മറ്റ് രാജ്യക്കാർ തുടങ്ങി 750ൽ പരം പേർ പങ്കെടുത്തു.


കേളി കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ രക്ഷാധികാരി അംഗവുമായ ഷാജി പ്ലാവിളയിൽ കോഡിനേറ്ററായ ഇഫ്താർ സംഗമം ഏരിയ സെക്രട്ടറി ഉമ്മർ, ഏരിയ പ്രസിഡന്റ് രാജേഷ്, സംഘാടകസമിതി ചെയർമാൻ മുഹമ്മദ് റാഫി, കൺവീനർ ബിനു, സമിതി അംഗങ്ങളായ ഗിരീഷ്, ലിനീഷ്, നിസാറുദ്ദീൻ, ഹാരിസ്, സജീർ, സുനിൽകുമാർ, നാസിം മറ്റ് സംഘാടകസമിതി അംഗങ്ങളും കേളി അംഗങ്ങളും നേതൃത്വം നൽകി. ഭക്ഷണ കമ്മറ്റി കൺവീനർ - ഷാജി പ്ലാവിളയിൽ സാമ്പത്തിക കമ്മിറ്റി കൺവീനർ- ഉമ്മർ വളണ്ടിയർ ക്യാപ്റ്റൻ രാജേഷ് എന്നിവർ വിവിധ കമ്മിറ്റികളെ നിയന്ത്രിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home