അബൂബക്കർ വളപ്പിലിന് കേളിയുടെ യാത്രയയപ്പ്

റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി അൽഖർജ് ഏരിയ സിറ്റി യൂണിറ്റംഗം അബൂബക്കർ വളപ്പിലിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. മലപ്പുറം പൊന്നാനി സ്വദേശിയായ അബൂബക്കർ കഴിഞ്ഞ 35 വർഷമായി അൽഖർജിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. കേളി അൽഖർജ് ഏരിയ ഓഫീസിൽ നടന്ന യാത്രയയപ്പിൽ യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ ശൂരനാട് അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷബി അബ-്‌ദുൾ സലാം, ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ, ഏരിയ ട്രഷറർ ജയൻ പെരുനാട്, രക്ഷാധികാരി അംഗങ്ങളായ നാസർ പൊന്നാനി, ഗോപാലൻ, ജോയിന്റ് സെക്രട്ടറി റഷീദലി, ജോയിന്റ് ട്രഷറർ മണികണ്ഠൻ ചേലക്കര എന്നിവർ സംസാരിച്ചു. ചടങ്ങിൽ അബൂബക്കർ വളപ്പിലിന്റെ കുടുംബാംഗങ്ങളും സന്നിഹിതരായി. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി അബ-്‌ദുൾ കലാം സമ്മാനിച്ചു.










0 comments