Deshabhimani

വിജയാനന്ദന് കേളിയുടെ യാത്രയയപ്പ് നൽകി

 Farewell
വെബ് ഡെസ്ക്

Published on Oct 14, 2026, 10:45 AM | 1 min read

റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ന്യൂ സനയ്യ പവർഹൗസ് യൂണിറ്റ് എക്സിക്യൂട്ടീവംഗം വിജയാനന്ദന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വിജയാനന്ദന്റെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് ട്രഷറർ മധു ഗോപി അധ്യക്ഷനായി.


പത്തനംതിട്ട അടൂർ സ്വദേശിയായ വിജയാനന്ദൻ 23 വർഷമായി ന്യൂ സനയ്യയിലെ പ്ലാസ്റ്റിക് കമ്പനിയിൽ ജോലി ചെയ-്‌തുവരികയായിരുന്നു. കേളിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായിരുന്ന അദ്ദേഹത്തിന്റെ സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു. കേളി ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ ബൈജു ബാലചന്ദ്രൻ, ന്യൂ സനയ്യ ഏരിയ സെക്രട്ടറി തോമസ് ജോയ്, പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി, ട്രഷറർ താജുദ്ദീൻ, വൈസ് പ്രസിഡന്റ് കരുണാകരൻ മണ്ണടി, ജോയിന്റ് സെക്രട്ടറി ജയപ്രകാശ് എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സുവി പൈസ് വിജയാനന്ദന് കൈമാറി. സുവി പൈസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിജയാനന്ദൻ നന്ദി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home