ad
Deshabhimani

കേളി ജീവസ്പന്ദനം 2026

keli blood donation camp
വെബ് ഡെസ്ക്

Published on May 20, 2026, 02:08 PM | 2 min read

റിയാദ്: ഹജ്ജിന് മുന്നോടിയായി കേളി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം 2026’ ശ്രദ്ധേയമായി. കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളിയും സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റിയാദ് ബ്ലഡ് ബാങ്കും സംയുക്തമായി മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ ബദിയായിലെ ഫ്ലമിംഗോ മാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.


ഹജ്ജിനെത്തുന്ന തീർഥാടകരെ അടിയന്തര സാഹചര്യങ്ങളിൽ സഹായിക്കുന്നതിനായുള്ള മുൻകരുതൽ പ്രവർത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇന്ത്യക്കാർക്ക് പുറമെ സൗദി അറേബ്യ, യെമൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, പലസ്തീൻ, ജോർദാൻ, ഫിലിപ്പീൻസ്, സുഡാൻ, നേപ്പാൾ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും രക്തദാനത്തിൽ പങ്കെടുത്തു.


ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള 45 മെഡിക്കൽ സ്റ്റാഫുകൾക്കൊപ്പം കേളി കുടുംബവേദിയിലെ മെഡിക്കൽ പ്രവർത്തകരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു. രജിസ്ട്രേഷൻ വിഭാഗത്തിൽ കേളി കേന്ദ്ര കമ്മിറ്റി അംഗം നൗഫൽ ഉള്ളാട്ട് ചാലിയുടെ നേതൃത്വത്തിൽ 20 അംഗങ്ങളും, വളണ്ടിയർ ക്യാപ്റ്റൻ റഫീക് ചാലിയത്തിന്റെ നേതൃത്വത്തിൽ 98 വളണ്ടിയർമാരും പ്രവർത്തിച്ചു.


കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി, കൺവീനർ ബിജി തോമസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷാജി കെ കെ, റഫീഖ് പാലത്ത് ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട്, അൽഖർജ് രക്ഷാധികാരി സമിതി അംഗം മണികണ്ഠ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 768 പേർ രക്തം ദാനം ചെയ്തു. ഇന്ത്യൻ എംബസി റിയാദ് കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ സബിർ യൂംഖൈബാം ക്യാമ്പ് സന്ദർശിച്ചു.


സമാപനച്ചടങ്ങിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. റിയാദ് ബ്ലഡ് ബാങ്ക് കേളിക്ക് നൽകിയ മെമന്റോയും സർട്ടിഫിക്കറ്റും മുൻ ഡയറക്ടർ ഖാലിദിൽ നിന്ന് കേളി പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി. കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് , രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, സീബാ കൂവോട്, ഫിറോസ് തയ്യിൽ, സംഘാടക സമിതി ചെയർമാൻ ലിപിൻ പശുപതി, കൺവീനർ ബിജി തോമസ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home