കേളി ബദിയ ഏരിയ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദി ബദിയ ഏരിയ എല്ലാ വർഷവും നടത്തിവരുന്ന ജനകീയ ഇഫ്താർ ഈ വർഷവും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. 51 അംഗ ഇഫ്താർ സംഘാടകസമിതിയാണ് പരിപാടി സംഘടിപ്പിച്ചത്. ബദിയായിലെ ഇസ്ത്രയിൽ വെച്ച് നടത്തിയ ഇഫ്ത്താറിൽ മലയാളികളെ കൂടാതെ അന്യ സംസ്ഥാനതൊഴിലാളികൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്,ഈജിപ്ത് തുടങ്ങിയ രാജ്യക്കാരും, നിരവധി സ്വദേശി പൗരന്മാരും പങ്കെടുത്തു.
കൊബ്ലാൻ മാർക്കറ്റിംഗ് മാനേജർ സിദ്ദീഖ് അഹമ്മദ്, ജെസ്കോ പൈപ്പ് പ്രതിനിധി വൈശാഖൻ, സ്പേസ് വേൾഡ് ഉടമ ലത്തീഫ് കൂളിമാട്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, ഫിറോസ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, സുരേന്ദ്രൻ കൂട്ടായി, കേളീ സെക്രട്ടറി സുനിൽകുമാർ, കേളിപ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കുടുംബ വേദി ട്രഷറർ സീന സെബിൻ കുടുംബവേദി അംഗങ്ങൾ, വിവിധ ഏരിയകളിൽ നിന്ന് എത്തിയ കേളി അംഗങ്ങൾ അടക്കം 750ലധികം ആളുകൾ ഇഫ്താർ വിരുന്നിൽ പങ്കാളികളായി.
കേളി ട്രഷറർ മധു ബാലുശ്ശേരി, ഏരിയ രക്ഷാധികാരി ആക്ടിംഗ് കൺവീനർ പ്രസാദ് വഞ്ചിപ്പുര, ഏരിയ സെക്രട്ടറി കിഷോർ ഈ നിസാം, ഏരിയ പ്രസിഡന്റ് സരസൻ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ മധു പട്ടാമ്പി, മുസ്തഫ, ജാർണറ്റ് നെൽസൺ, ഏരിയ ജോയിൻ സെക്രട്ടറിമാരായ ഷാജി കെ എൻ, ധർമ്മൻ ഏരിയ വൈസ്പ്രസിഡണ്ടുമാരായ മുരളി എൻ ബി ജയൻ ആറ്റിങ്ങൽ, സംഘാടകസമിതി കൺവീനർ നിസാം പത്തനംതിട്ട, ചെയർമാൻ ഷാജഹാൻ പൂക്കുഞ്ഞ്, ട്രഷറർ ഷാജി പി കെ, കൂടാതെ സംഘാടകസമിതി അംഗങ്ങളായ നിയാസ് നാസർ, ജയകുമാർ ഹിലാൽ, ഷറഫുദ്ദീൻ, രതീഷ് രമണൻ, ഷമീർ കുന്നത്ത്, നിസാർ കുളമുട്ടം ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ ഏരിയ കമ്മിറ്റി അംഗങ്ങൾ സംഘാടകസമിതി അംഗങ്ങൾ എന്നിവർ ജനകീയ ഇഫ്താറിന് നേതൃത്വം നൽകി.










0 comments