സലാലയിൽ കരാട്ടെ സെമിനാർ സംഘടിപ്പിച്ചു

സലാല: ഫുനാകോഷി ഇന്റർനാഷണൽ കരാട്ടേ അസോസിയേഷൻ്റെ (ഷോബുകാൻ ഒമാൻ ഹോമ്പു) ആഭിമുഖ്യത്തിൽ സലാലയിൽ കരാട്ടെ സെമിനാറും ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും സംഘടിപ്പിച്ചു. 300 ഓളം വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു. കരാട്ടെ ബ്ലാക്ക്ബെറ്റ് നേടിയ 27വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു. ജപ്പാനിൽ നിന്നുള്ള കരാട്ടെ മാസ്റ്റർ കാഞ്ചോ മസായ കൊഹാമ (9 ഡാൻ) പരിശീലനത്തിന് നേതൃത്വം നൽകുകയും ബ്ലാക്ക് ബെൽറ്റ് വിതരണം നിർവഹിക്കുകയും ചെയ്തു.
ചീഫ് ഇൻസ്ട്രക്റ്റർ ക്യോഷി ഷംസുദ്ദീൻ അലീക്കൽ (7 ഡാൻ), ഇൻസ്ട്രക്ടർമാരായ സെൻസായി അഹമ്മദ് അൽ മർഹൂൺ, അൽ ഗാസി, സെയ്ഫ് അൽ ഒഥ്മാനി തുടങ്ങിയ പത്തോളം ഇൻസ്ട്രക്ടർമാർ ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പിന് നേതൃത്വം നൽകി.










0 comments