Deshabhimani

കല കുവൈത്ത് ‘ഞാറ്റുവേല’ നാടൻപാട്ട് മത്സരം

1

ഫഹാഹീൽ മേഖല സംഘടിപ്പിച്ച ‘ഞാറ്റുവേല’ നാടൻപാട്ട് മത്സരം കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്‌ക്കൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 08:18 AM | 1 min read

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല) കുവൈത്ത് ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ‘ഞാറ്റുവേല’ നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. സീനിയർ വിഭാഗത്തിൽ 11 ടീമും കുട്ടികളുടെ വിഭാഗത്തിൽ ആറു ടീമും മാറ്റുരച്ചു. കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ-്‌ക്കൽ ഉദ്ഘാടനം ചെയ-്‌തു. ഫഹാഹീൽ മേഖല പ്രസിഡന്റ് വിജയകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, മേഖല എക-്‌സിക്യൂട്ടീവ് അംഗം ജിനു മക്കട എന്നിവർ സംസാരിച്ചു.


​സീനിയർ വിഭാഗത്തിൽ ടീം തുടി ഒന്നാംസ്ഥാനവും ചെമ്പട്ട് രണ്ടാംസ്ഥാനവും ചെമ്പട ഫഹാഹീൽ മൂന്നാംസ്ഥാനവും നേടി. കുമ്മാട്ടിക്കൂട്ടം പ്രോത്സാഹന സമ്മാനം നേടി. കുട്ടികളുടെ വിഭാഗത്തിൽ ടീം കുഞ്ഞിപ്പെണ്ണ് ഒന്നാംസ്ഥാനവും തുടിതാളം രണ്ടാംസ്ഥാനവും കതിർമണികൾ മൂന്നാംസ്ഥാനവും നേടി.


കുവൈത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. മത്സരങ്ങൾക്കുശേഷം പൊലിക നാടൻപാട്ട് കൂട്ടം കുവൈത്തിന്റെ ഗാനമേളയും അരങ്ങേറി. മേഖല സെക്രട്ടറി ബിജോയ് സ്വാഗതവും ഞാറ്റുവേല ജനറൽ കൺവീനർ ജയകുമാർ സഹദേവൻ നന്ദിയും പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home