കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘാടക സമിതി രൂപീകരണവും ലോഗോ പ്രകാശനവും

കുവൈത്ത് സിറ്റി : - കല കുവൈത്ത് സംഘടിപ്പിക്കുന്ന പ്രഥമ സാഹിത്യ സാംസ്‌കാരിക സംവാദമേളയായ കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെകെഎൽഎഫ്) നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണവും ലോഗോയുടെ പ്രകാശനവും നടന്നു . അബ്ബാസിയ സെൻട്രൽ യൂണിറ്റ് അംഗമായ എം എ സജീവാണ് ലോഗോ ഡിസൈൻ ചെയ്തത്.
മംഗഫ് കല സെന്ററിൽ വച്ച് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കല കുവൈത്ത് പ്രസിഡന്റ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി വി ഹിക്മത്ത് പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. സംഘാടക സമിതിയുടെ രക്ഷാധികാരികളായി ആർ നാഗനാഥൻ, ജ്യോതിദാസ്, ജവാഹർ എന്നിവരെയും തെരഞ്ഞെടുത്തു.
ചെയർമാൻ: പ്രേമൻ ഇല്ലത്ത്
വൈസ് ചെയർമാന്മാർ: സുനിൽ കെ ചെറിയാൻ, ധർമ്മരാജൻ മടപ്പള്ളി, ഷിബു ഫിലിപ്പ് ജനറൽ കൺവീനർ: മണികണ്ഠൻ വട്ടംകുളം
കൺവീനർമാർ: തോമസ് സെൽവൻ, ആശലത ബാലകൃഷ്ണൻ
പ്രോഗ്രാം കമ്മിറ്റി കൺവീനർ: ജി സനൽ
ഫൈനാൻസ്: മനു
സ്റ്റേജ് & സൗണ്ട്: നിശാന്ത്
വാളന്റിയർ & ഫൂഡ്: നവീൻ
രജിസ്ട്രേഷൻ: ജിതിൻ പ്രകാശ്
സ്റ്റേഷനറി: ജസ്റ്റിൻ (അബ്ബാസിയ)
മീഡിയ & പബ്ലിസിറ്റി: മജിത്ത്
റിസപ്‌ഷൻ: അനൂപ് മാങ്ങാട്ട്
സെഷൻസ് കൺവീനർമാർ: കഥ: ദിലിൻ, കവിത: മനോജ് കുമാർ, നോവൽ: ജോബി ബേബി, മാധ്യമം: ശ്രീജിത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: അജിത് പട്ടമന.
കലയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും നാല് മേഖല പ്രഡിഡണ്ടുമാരും അടങ്ങുന്ന 77 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. ചടങ്ങിൽ സാഹിത്യ വിഭാഗം സെക്രട്ടറി മണികണ്ഠൻ വട്ടംകുളം, ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി എന്നിവരും പങ്കെടുത്തു. ഏപ്രിൽ മാസം 24, 25 തീയതികളിലായാണ് കെകെഎൽഎഫ്. കുവൈത്തിന് പുറമേ കേരളത്തിൽ നിന്നും, മറ്റ് വിവിധ പ്രവാസി രാജ്യങ്ങളിൽ നിന്നും പ്രശസ്തരായ എഴുത്തുകാരും പ്രഭാഷകരും സാഹിത്യപ്രവർത്തകരും മേളയിൽ സംബന്ധിക്കാൻ എത്തുന്നുണ്ട്. ചടങ്ങിൽ ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ സ്വാഗതവും പ്രേമൻ ഇല്ലത്ത് നന്ദിയും പറഞ്ഞു.










0 comments