ad
Deshabhimani

കൈരളി യുകെ 'കാൻവാസ് 2026' ലണ്ടനിൽ; രജിസ്‌ട്രേഷൻ ആരംഭിച്ചു

Kairali UK Kanvas
വെബ് ഡെസ്ക്

Published on May 16, 2026, 07:45 PM | 1 min read

ലണ്ടൻ: യു കെയിലെ മലയാളി സംഘടനയായ കൈരളി യു കെയുടെ പ്രഥമ സാംസ്‌കാരികോത്സവം 'കാൻവാസ് 2026' ജൂൺ 20ന് ശനിയാഴ്ച ലണ്ടനിലെ വെംബ്ലിയിൽ നടക്കും. സിനിമ, കല, രാഷ്ട്രീയം, സമകാലിക വിഷയങ്ങൾ, തനത് രുചികൾ, സംഗീതം എന്നിവ കോർത്തിണക്കിക്കൊണ്ടാണ് കാൻവാസ് ഒരുക്കിയിരിക്കുന്നതെന്ന് കൈരളി സെക്രട്ടറി നവീൻ ഹരി അറിയിച്ചു.


വെംബ്ലിയിലെ സദ്‌ബറി പ്രൈമറി സ്കൂൾ കോമ്പൗണ്ടിൽ രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി 10 മണി വരെ നീളുന്ന കാൻവാസ് സാംസ്കാരികോത്സവത്തിൽ കേരളത്തിൽ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികളും പങ്കെടുക്കും. പ്രശസ്ത മാധ്യമ പ്രവർത്തകരായ എം വി നികേഷ് കുമാർ , ഡോ.അരുൺ കുമാർ, മുൻ കേരള ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു ഐഎഎസ്, ശാരദ മുരളീധരൻ ഐഎഎസ് , ഓൺലൈൻ വാർത്ത മാധ്യമത്തിലൂടെ ശ്രേദ്ധേയയായ സുനിത ദേവദാസ്, സോഷ്യൽ മീഡിയയിലൂടെ പരിചിതനായ യുവ ആക്ടിവിസ്റ്റ് ഫ്രഡ്‌ഡി ഫ്രാൻസിസ്, പ്രശസ്ത സിനിമ താരം ദിനേശ് പ്രഭാകർ, സിനിമ സംവിധായികയും മലയാളത്തിലെ ആദ്യകാല വനിതാ മാധ്യമപ്രവർത്തകയുമായ ഡോ ഗീത ജയറാം, സംവിധായകനായ സിറാജ് ഷാ തുടങ്ങിയവർ നയിക്കുന്ന സംവാദങ്ങൾ കാൻവാസിൽ പ്രധാന ആകർഷണമായിരിക്കും.


പ്രമുഖർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾക്ക് പുറമെ കേരളത്തിൻ്റെ പരമ്പരാഗത കലാരൂപങ്ങൾ, നാടൻ പാട്ടുകൾ, സംഗീത നിശ എന്നിവയും അരങ്ങേറും. കൂടാതെ സാഹിത്യ ചർച്ചകൾക്കും പുസ്തക പ്രദർശനങ്ങൾക്കുമായി പ്രത്യേക വേദികളും കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും അവർക്കു മാത്രമായ വിനോദത്തിനു വേണ്ടിയുള്ള പ്രത്യേകം സ്റ്റാളുകളും ഉണ്ടായിരിക്കും. കേരളത്തിൻ്റെ തനത് രുചികൾ ലഭ്യമാകുന്ന നാടൻ ചായക്കടയും മിഠായി കടകളും പരമ്പരാഗത വസ്ത്രങ്ങൾക്കായുള്ള പ്രത്യേക സ്റ്റാളുകളും ആകർഷകങ്ങളാകുമെന്ന് സംഘാടകർ അറിയിച്ചു.


കാൻവാസിലേക്കുള്ള പ്രവേശനം സൗജന്യമാണ്. രജിസ്‌ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ​കൂടുതൽ വിവരങ്ങൾക്കാ കൈരളി യു കെ യുടെ കാൻവാസ്‌ വെബ്സൈറ്റ് സന്ദർശിക്കുക . https://www.kairali.uk/kanvas



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home