ad
Deshabhimani

കൈരളി യുകെ വാർഷിക ത്രിദിന ക്യാമ്പ്

kairali uk camp
വെബ് ഡെസ്ക്

Published on Nov 28, 2025, 03:58 PM | 1 min read

ലണ്ടൻ : കൈരളി യുകെയുടെ വാർഷിക ത്രിദിന ക്യാമ്പ് ദ്യുതി 2025 റോക്ക് യുകെ ഫ്രോന്റിയർ സെന്ററിൽ സമാപിച്ചു. യുകെയുടെ വിവിധ മേഖലകളിൽ നിന്നുള്ള തൊണ്ണൂറോളം കൈരളി യുകെ അംഗങ്ങൾ നോർത്താംപ്റ്റണിലെ ക്യാമ്പ് സൈറ്റിൽ പങ്കെടുത്തു. കോർബി - ഈസ്റ്റ് നോർത്താംപ്ട്ടൻഷയർ പ്രദേശത്തിൻ്റെ എംപി ലി ബാരൻ ക്യാംപ് സന്ദർശിക്കുകയും കൈരളി യു.കെ അംഗങ്ങളോട് സംവദിക്കുകയും ചെയ്തു.

കഴിഞ്ഞ മാസങ്ങളിൽ കൈരളി യുകെ യൂണിറ്റ് തലത്തിലും ദേശീയതലത്തിലും നടത്തിയ പരിപാടികൾ എല്ലാം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കൈരളിയുടെ പ്രഥമ ന്യൂസ് ലെറ്ററിന്‍റെ പ്രകാശനം കൈരളിയുടെ മുൻ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് നിർവഹിച്ചു.


സുസ്ഥിര വികസന ജീവിതശൈലി പരിശീലനത്തെക്കുറിച്ച് TEDx പ്രഭാഷകനും യുഎൻ യൂത്ത് ക്ലൈമറ്റ് ലീഡറുമായ സഞ്ചു സോമൻ ക്ലാസ് നയിച്ചു. ( സ്റ്റെം സെൽ ദാനത്തിന് ക്യാമ്പിലെ ബഹുഭൂരിപക്ഷവും ദാതാക്കളാവാൻ തയ്യാറായി. ക്രിസ്മസ് കാർഡ് നിർമാണം, ഗ്രൂപ്പ് തിരിഞ്ഞുള്ള വിവിധയിനം മത്സരങ്ങൾ, നാടൻ ഭക്ഷണം തയാറാക്കൽ, ക്യാമ്പ് ഫയർ, ഡിജെ കലാശക്കൊട്ട്, പാട്ടു കൂട്ടം എന്നിവ നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home