ad
Deshabhimani

കൈരളി സലാല എസ്ഐആർ ഹെൽപ്പ് ഡെസ്ക്

sir helpdesk kairali
വെബ് ഡെസ്ക്

Published on Jan 14, 2026, 02:50 PM | 1 min read

സലാല: പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സഹായവുമായി കൈരളി സലാല. ജനുവരി 16 രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ സലാല കൈരളി ഹാളിൽ പ്രത്യേക എസ് ഐ ആർ ഹെൽപ്പ് ഡെസ്ക് സംഘടിപ്പിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൈരളി സലാല ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. പുതിയതായി പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനും ഹെൽപ്പ് ഡെസ്കിന്റെ സേവനം ലഭ്യമാകുമെന്നും താൽപ്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരണമെന്നും സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home