ad
Deshabhimani

കൈരളി സലാല പി കൃഷ്‌ണപിള്ള അനുസ്‌മരണം

kairali salalah p krishnapillai
വെബ് ഡെസ്ക്

Published on Sep 04, 2026, 02:59 PM | 1 min read

സലാല : കമ്യൂണിസ്റ്റ്‌ പാർടിയുടെ കേരളത്തിലെ ആദ്യ സെക്രട്ടറി പി കൃഷ്‌ണപ്പിള്ളയുടെ 89–-ാം ചരമ വാർഷികം സമുചിതമായി ആചരിച്ച്‌ കൈരളി സലാല. രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ ഉദ്ഘാടനം ചെയ്തു. യുഡിഎഫ്‌ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയിൽ ഒന്നുപോലും കൃത്യമായി നടപ്പാക്കാതെ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നതെന്നും ഭരണപക്ഷംതന്നെ മുഖ്യമന്ത്രിയെ വഴിയിൽ തടയുന്ന രീതിയിലേക്ക് എത്തിയിരിക്കുന്ന കാഴ്ചയാണ് നാടെങ്ങും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ്‌ മൻസൂർ പട്ടാമ്പി അധ്യക്ഷനായി. കൃഷ്ണദാസ് പട്ടാമ്പി, ആന്റണി വരാപ്പുഴ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ലിജോ ലാസർ സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി സീന സുരേന്ദ്രൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home