ad
Deshabhimani

കൈരളി സലാല ഗ്രന്ഥാലയം സാഹിത്യ സംവാദം ശനിയാഴ്‌ച

kairali salalah samvadam
വെബ് ഡെസ്ക്

Published on May 30, 2026, 06:10 PM | 1 min read

സലാല : കൈരളി സലാല ഗ്രന്ഥാലയം വിഭാഗം സംഘടിപ്പിക്കുന്ന സാഹിത്യ സംവാദം ശനി വൈകിട്ട്‌ എട്ടിന്‌ സലാല കൈരളി ഹാളിൽ നടക്കും. എഴുത്തിലെ പഴമയും പുതുമയും എന്ന വിഷയത്തിലുള്ള പരിപാടിയിൽ സാഹിത്യരംഗത്തെ മാറ്റങ്ങളെയും പുതിയ പ്രവണതകളെയും കുറിച്ചുള്ള ചർച്ചകൾ നടക്കും. ഭാഷാപരവും സാംസ്‌കാരികവുമായ മാറ്റങ്ങൾ എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പഴയകാല രചനാരീതികളിൽനിന്ന് ആധുനികതയിലേക്കുള്ള പരിണാമം വായനക്കാരെ എപ്രകാരം മാറ്റുന്നുവെന്നും വിശകലനം ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home