Deshabhimani

കൈരളി സലാല കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം

kairali salalah kodiyeri
വെബ് ഡെസ്ക്

Published on Oct 03, 2026, 02:39 PM | 1 min read

സലാല : സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ സ്മരണാർഥംത്ഥം കൈരളി സലാല അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ട്രഷറർ കൃഷ്ണദാസ് പട്ടാമ്പി അധ്യക്ഷനായ യോഗം കൈരളി സലാല കേന്ദ്ര കമ്മിറ്റിയംഗവും കേരള വിങ് കോ-കൺവീനറുമായ എ കെ പവിത്രൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ കോടിയേരി ബാലകൃഷ്ണൻ്റെയും സീതാറാം യെച്ചൂരിയുടെയും പ്രസ്ഥാനത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


കൈരളി സലാല രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, സെക്രട്ടേറിയറ്റ് അംഗം കെ കെ സിമേഷ്, കേന്ദ്ര കമ്മിറ്റിയംഗം ഉമ്മർ ചൊക്ലി എന്നിവർ സംസാരിച്ചു. കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ സ്വാഗതവും സെക്രട്ടേറിയറ്റ് അംഗം ബിജു പാറക്കണ്ടി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home