ad
Deshabhimani

കൈരളി സലാല സാദ യൂണിറ്റ് ബാലസംഘം കളിയൂഞ്ഞാൽ

kairali salalah
വെബ് ഡെസ്ക്

Published on Jun 09, 2026, 05:45 PM | 1 min read

സലാല : കൈരളി സലാല സാദ യൂണിറ്റ് ബാലസംഘം കുട്ടികൾക്കായി "കളിയൂഞ്ഞാൽ–3' ക്യാമ്പ്‌ സംഘടിപ്പിച്ചു. യുവ എഴുത്തുകാരൻ വി എച്ച് ആഷിക് ഉദ്ഘാടനംചെയ-്‌തു. ബാലസംഘം സാദ യൂണിറ്റ് പ്രസിഡന്റ് കൃഷ്ണശ്രീനന്ദ അധ്യക്ഷയായി. കൈരളി സലാല രക്ഷാധികാരി അബുജാക്ഷൻ മയ്യിൽ, ലോക കേരള സഭ അംഗം ഗംഗാധരൻ അയ്യപ്പൻ, കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ, ട്രഷറർ കൃഷ്ണദാസ് പട്ടാമ്പി, ജോയിന്റ് സെക്രട്ടറി അനീഷ് റാവുത്തർ, ബാലസംഘം ആക്ടിങ് സെക്രട്ടറി ആരോമൽ, പ്രസിഡന്റ് ദിദ സുരേഷ്, സാദ യൂണിറ്റ് സെക്രട്ടറി ഗോപൻ, യൂണിറ്റ് പ്രസിഡന്റ് ഉമ്മർ ചൊക്ലി എന്നിവർ സംസാരിച്ചു.


കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക്‌ കൈരളിയുടെ സെക്രട്ടറിയറ്റ്, സെൻട്രൽ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ സമ്മാനങ്ങൾ നൽകി. ​ബാലസംഘം സാദ യൂണിറ്റ് കൺവീനർ വിനോദും സാദ യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഇമ സജ്നു സലാം സ്വാഗതവും വൈസ് പ്രസിഡന്റ് ധ്രുവശ്രീ നന്ദിയും പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home