ad
Deshabhimani

കൈരളി സലാല ബാലസംഘം ചിത്രരചനാമത്സരം

nirakkoott
വെബ് ഡെസ്ക്

Published on Jan 05, 2026, 01:29 PM | 1 min read

സലാല : കൈരളി സലാല ബാലസംഘം കേന്ദ്ര കമ്മിറ്റി കുട്ടികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിച്ചു. ‘നിറക്കൂട്ട്' എന്ന പേരിൽ സലാലയിലെ കൈരളി ഹാൾ, അന്ന റസ്റ്റോറന്റ്‌ ഹാൾ എന്നിവിടങ്ങളിൽ ആറ് വിഭാഗങ്ങളിലായി മത്സരം നടന്നു. കൈരളി സലാല ആക്‌ടിങ്‌ ജനറൽ സെക്രട്ടറി അനീഷ് റാവുത്തർ ഉദ്ഘാടനം ചെയ്തു. കൈരളി സലാല ബാലസംഘം പ്രസിഡന്റ്‌ ദിദ സുരേഷ്‌ അധ്യക്ഷനായി. രാജേഷ് പിണറായി, കൃഷ്ണദാസ് പട്ടാമ്പി, ബിജു പാറക്കണ്ടി എന്നിവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് പ്രത്യേക ചടങ്ങിൽ സമ്മാനിക്കും. ബാലസംഘം സെക്രട്ടറി ആരിഫ് മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ അതിത്രിയ ബിജു നന്ദിയും പറഞ്ഞു.


nirakkoott



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home