ad
Deshabhimani

കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണം

kairali salalah koothuparamb
വെബ് ഡെസ്ക്

Published on Nov 28, 2025, 05:15 PM | 1 min read

കൈരളി സലാല


സലാല : കൈരളി സലാലയുടെ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണം കൈരളി ഹാളിൽ നടന്നു. ഗൾഫ് ദേശാഭിമാനി സലാല ലേഖകൻ കെ എ റഹിം ഉദ്ഘാടനം ചെയ്തു. ആക്‌ടിങ്‌ പ്രസിഡന്റ്‌ രാജേഷ് പിണറായി അധ്യക്ഷനായി. സെക്രട്ടറിയറ്റ് അംഗം സനീഷ് ചക്കരക്കൽ, രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, ആക്ടിങ്‌ ജനറൽ സെക്രട്ടറി അനീഷ് റാവുത്തർ, ട്രഷറർ കൃഷ്‌ണദാസ് പട്ടാമ്പി എന്നിവർ സംസാരിച്ചു.


ജിദ്ദ നവോദയ


ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി കൂത്തുപറമ്പ് അനുസ്മരണം നടത്തി. നവോദയ കേന്ദ്ര കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം ഏരിയ പ്രസിഡന്റ്‌ ഫൈസൽ കൊടശ്ശേരിയുടെ അധ്യക്ഷതയിൽ ജിദ്ദ നവോദയ പ്രസിഡന്റ്‌ കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സുനിൽ രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തി. ഷറഫിയ ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സ്വാഗതവും ഏരിയ ആക്റ്റിംഗ് രക്ഷധികാരി ഹകീം പാണ്ടിക്കാട് നന്ദിയും പറഞ്ഞു.


jeddah navodaya



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home