ad
Deshabhimani

കൈരളി സലാല അനുമോദന ചടങ്ങ്

kairali salalah anumodanam
വെബ് ഡെസ്ക്

Published on May 10, 2026, 04:24 PM | 1 min read

സലാല : സിബിഎസ്ഇ പത്താം ക്ലാസ്‌ വിജയികളെയും കൈരളി ബാലസംഘം സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെയും അനുമോദിച്ച്‌ കൈരളി സലാല. ഡോ. ഹൃദ്യ എസ് മേനോൻ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ മൻസൂർ പട്ടാമ്പി അധ്യക്ഷനായി.


കൈരളി സലാല രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ ആവണി സുനിൽ കുമാറിന് ലിജോ ലാസറും മൻസൂർ പട്ടാമ്പിയും ചേർന്ന് മെമന്റോ സമ്മാനിച്ചു. മികച്ച വിജയം കരസ്ഥമാക്കിയ 21 വിദ്യാർഥികളെയും ചിത്രരചനയിലെ 19 വിജയികളെയുംഅനുമോദിച്ചു. കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ സ്വാഗതവും വനിതാവിഭാഗം സെക്രട്ടറി സീന സുരേന്ദ്രൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home