ad
Deshabhimani

കൈരളി സലാല വനിതാ വിഭാഗം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

kalirali salala class
വെബ് ഡെസ്ക്

Published on Jan 10, 2026, 10:00 PM | 1 min read

സലാല: കൈരളി സലാല വനിതാ വിഭാഗം പവർഹൗസ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സലാല കൈരളി ഹാളിൽ നടന്ന പരിപാടിയിൽ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും ഹോർമോൺ വ്യതിയാനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി വിശദമായ ചർച്ചകൾ നടന്നു.


പവർഹൗസ് മേഖലാ പ്രസിഡന്റ് ആത്തിക്ക മുനീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബദർ അൽ സമ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം വിദഗ്ദ്ധ ഡോക്ടർ ഭാഗീരഥി ഉദ്ഘാടനം ചെയ്തു. 'സ്ത്രീ ശരീരം: ഹോർമോൺ വ്യതിയാനങ്ങളും ആരോഗ്യപരിപാലനവും' എന്ന വിഷയത്തിൽ ഡോക്ടർ ക്ലാസ് നയിച്ചു.


ആർത്തവാരംഭം മുതൽ ആർത്തവവിരാമം വരെയുള്ള വിവിധ ഘട്ടങ്ങളിൽ സ്ത്രീ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളെക്കുറിച്ചും, ഈ കാലയളവിൽ ശ്രദ്ധിക്കേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. ക്ലാസിനു ശേഷം നടന്ന സംശയനിവാരണ സെഷനിൽ പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് ഡോക്ടർ മറുപടി നൽകി.


ചടങ്ങിൽ കൈരളി വനിതാ വിഭാഗം ആക്ടിംഗ് സെക്രട്ടറി രേഷ്മ സിജോയ് ആശംസകൾ നേർന്നു. പവർഹൗസ് മേഖലാ സെക്രട്ടറി സിന്ധു ബിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി സരിത ജയരാജ് നന്ദിയും രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home