ad
Deshabhimani

കൈരളി സലാല മെഡിക്കൽ ക്യാമ്പ്

kairali salalah med camp
വെബ് ഡെസ്ക്

Published on Jun 09, 2026, 03:19 PM | 1 min read

സലാല : കൈരളി സലാല അൽ റാസി പോളി ക്ലിനിക്കുമായി ചേർന്ന്‌ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണക്കാരായ പ്രവാസികളിലെ ജീവിതശൈലി രോഗങ്ങൾ കണ്ടെത്താനായി നടത്തിയ ക്യാമ്പിൽ വിവിധ രാജ്യത്തുനിന്നുള്ളവർ പങ്കെടുത്തു. അൽ റാസി പോളി ക്ലിനിക്കിൽ നടന്ന ക്യാമ്പ് ലോക കേരള സഭ അംഗം ഗംഗാധരൻ അയ്യപ്പൻ ഉദ്ഘാടനംചെയ്തു.


കൈരളി സലാല വൈസ് പ്രസിഡന്റ്‌ രാജേഷ് പിണറായി അധ്യക്ഷനായി. ഡോ. ഫാത്തിമ അബ്ദുള്ള, അൽ റാസി പോളി ക്ലിനിക്ക് എച്ച്ആർ മാനേജർ ജിൻസ് തമ്പാൻ, മാർക്കറ്റിങ് വിഭാഗം മേധാവി ലിജോ ജോൺ, കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, ട്രഷറർ കൃഷ്‌ണദാസ് പട്ടാമ്പി, കേരളവിഭാഗം കൺവീനർ സനീഷ് ചക്കരക്കൽ എന്നിവർ സംസാരിച്ചു. കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി സീന സുരേന്ദ്രൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home