ഐഷി ഘോഷിന് ഐക്യദാർഢ്യവുമായി കൈരളി സലാല

സലാല : സിജെപിയുടെയും എസ്എഫ്ഐയുടെയും മറ്റ് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സെക്രട്ടറിയുമായ ഐഷി ഘോഷിനെ എകെജി ഭവനിൽ കയറി അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കത്തിനെതിരെ കൈരളി സലാല, കൈരളി സലാല വനിതാ വിഭാഗം പ്രതിഷേധമറിയിച്ചു.
വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത യുവജനങ്ങളെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീംകോടതിയുടെ നിർദേശത്തെ കാറ്റിൽ പറത്തികൊണ്ട് വിദ്യാർഥി സമരത്തിന് മുൻനിരയിൽനിന്ന് പ്രവർത്തിച്ച ഐഷി ഘോഷിനെ എകെജി ഭവനിൽ കടന്നുകയറി അറസ്റ്റ് ചെയ്യാനുള്ള നീക്കം മോദി സർക്കാരിന് നാണംകെട്ട് മുട്ടുമടക്കേണ്ടി വന്നതിന്റെ പകവീട്ടലാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സംഘപരിവാർ നേതൃത്വത്തിന്റെയും ഭീരുത്വമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും ഐഷി ഘോഷിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സംഘടനകൾ പ്രസ്താവനയിലൂടെ അറിയിച്ചു.










0 comments