ad
Deshabhimani

കൈരളി ഖോർഫഖാൻ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

kairali onam celebration
വെബ് ഡെസ്ക്

Published on Sep 25, 2025, 06:10 PM | 1 min read

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫാഖാൻ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഖോർഫഖാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽവെച്ചു നടന്ന ആഘോഷ പരിപാടികൾ, കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് വിത്സൺ പട്ടാഴി ഉദ്ഘാടനം ചെയ്തു. കൈരളി ഖോർഫഖാൻ യൂണിറ്റ് പ്രസിഡന്റ്‌ ഹഫീസ് ബഷീർ അധ്യക്ഷത വഹിച്ചു. കൈരളി മുൻ സഹരക്ഷാധികാരി കെ പി സുകുമാരൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് വിനോയ് ഫിലിപ്പ്, കൈരളി സെൻട്രൽ കമ്മറ്റി ട്രഷറർ ബൈജു രാഘവൻ,ജോയിന്റ് സെക്രട്ടറി സുനിൽ ചെമ്പള്ളി, യുണിറ്റ് ട്രഷറർ സതീഷ് ഓമല്ലൂർ, ഗോപിക അജയ് എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി ജിജു ഐസക്ക് സ്വാഗതവും സെൻട്രൽ കമ്മറ്റി വനിതാ കൺവീനർ രഞ്ജിനി മനോജ് നന്ദിയും പറഞ്ഞു. മഹാബലിയും, നാടൻ കലാരൂപങ്ങളും അണിനിരന്ന വർണ്ണാഭമാർന്ന ഘോഷയാത്രയ്ക്ക് ശേഷം, നൃത്തനൃത്യങ്ങൾ, ഒപ്പന, തിരുവാതിര തുടങ്ങി വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. ആഘോഷത്തിനോടനുബന്ധിച്ച് പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home