കൈരളി ഖോർഫക്കാൻ യൂണിറ്റ് കുടുംബ സംഗമം

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കൈരളി കുടുംബാംഗങ്ങളും ബാലകൈരളി പ്രവർത്തകരും പങ്കെടുത്ത കായിക മത്സരങ്ങളും കലാപരിപാടികളും നടന്നു. ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് കെ പി സുകുമാരൻ,സെൻട്രൽ കമ്മറ്റി ട്രഷറർ ബൈജു രാഘവൻ, യൂണിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ, പ്രസിഡന്റ് റാംസൺ രവീന്ദ്രൻ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് റാഷിദ് കല്ലുംപുറം ,സെൻട്രൽ കമ്മിറ്റി അംഗങ്ങളായ രഞ്ജിനി മനോജ്, അൻവർഷ എന്നിവർ കുടുംബ സംഗമത്തിൽ പങ്കെടുത്തു.
ഗായകരായ കൈരളി കലാകാർ "ഞാനൊരു പാട്ടു പാടാം" പരിപാടി ഒരുക്കി. യൂണിറ്റ് ഭാരവാഹികളായ സുനിൽ ചെമ്പള്ളിൽ, റാംസൺ രവീന്ദ്രൻ, നിസ്സാം ,വിശ്വനാഥൻ, ഗോപിക അജയ്, സോജ നിസ്സാം, അജിതാ റാംസൺ, സാലി, ആതിര, ജനാർദ്ദനൻ, രഞ്ജിനി മനോജ്, ഹഫിസ് ബഷീർ എന്നിവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി.










0 comments