ad
Deshabhimani

''കൈരളി കേരളോത്സവം" : സ്വാഗതസംഘം രൂപീകരിച്ചു

kairali swagathotsavam
വെബ് ഡെസ്ക്

Published on Oct 16, 2025, 02:06 PM | 1 min read

ഫുജൈറ: യുഎഇ ദേശീയ ദിനത്തിനോടനുബന്ധിച്ച് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി അബ്ദുൾ ഹഖ് ചെയർമാനും അഷ്‌റഫ് പിലാക്കൽ വൈസ് ചെയർമാനും ഹരിഹരൻ ജനറൽ കൺവീനർ വിൽ‌സൺ പട്ടാഴി ജോയിന്റ് കൺവീനറുമായ 101 അംഗ സ്വാഗത സംഘം രൂപികരിച്ചു. വിവിധ സബ് കമ്മിറ്റി കൺവീനർമാരെയും യോഗം തെരഞ്ഞെടുത്തു.


യൂണിറ്റ് പ്രസിഡൻ്റ് പ്രദീപ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഫുജൈറ കൈരളി ഓഫിസിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കൈരളി സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി പി ഉദ്ഘാടനം ചെയ്തു.ലോക കേരള സഭാംഗം ലെനിൻ ജി കുഴിവേലി, സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് വിത്സൺ പട്ടാഴി ,യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി ടിറ്റോ തോമസ്, സുഭാഷ് വി എസ് , രാജശേഖരൻ വല്ലത്ത് , ശ്രീവിദ്യ ടീച്ചർ, രഞ്ജിത്ത് നിലമേൽ, സതീശൻ പൊട്ടത്ത്, ജുനൈസ്, സുധീഷ്, മിനു തോമസ്, ഷൗഫീദ് എന്നിവർ സംസാരിച്ചു. കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും നമിത പ്രമോദ് നന്ദിയും പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home