ad
Deshabhimani

ജനശ്രദ്ധയാകർഷിച്ച് കൈരളി കേരളോത്സവം

kairali keralolsavam
വെബ് ഡെസ്ക്

Published on Dec 14, 2025, 01:06 PM | 1 min read

ഫുജൈറ: കൈരളി കൾച്ചറൽ അസോസ്സിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിച്ച കേരളോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫുജൈറ എക്സ്പോ സെൻ്റർ ഗ്രൗണ്ടിൽ നടന്ന കേരളോത്സവത്തിൻ്റെ സാംസ്കാരിക സമ്മേളനം ഹിസ് എക്സലൻസി ഷെയ്ഖ് സയീദ് സെറൂർ സൈഫ് അൽ ശർഖി ഉദ്ഘാടനം ചെയ്തു. കവിയും മലയാളം മിഷൻ ഡയറക്ടറും മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി. കേരളോത്സവം സ്വാഗത സംഘ ചെയർമാൻ ടിഎ ഹഖ് അദ്ധ്യക്ഷനായി.


വിവിധ വേദികളിലായി തിരുവാതിര, ഒപ്പന, മാർഗംകളി, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, തെയ്യം, ഡാൻസ് , സിനിമാറ്റിക് ഡാൻസ്, ശിങ്കാരിമേളം, പഞ്ചാരിമേളം ,ഗാനമേള, എന്നിവ അരങ്ങിലെത്തി. കാവടിയാട്ടം, പുലികളി, പൂക്കാവടി തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടുള്ള വർണ്ണാഭമാർന്ന ഘോഷയാത്ര കേരളോത്സവ കാഴ്ചക്കാർക്ക് നവ്യാനുഭവം സമ്മാനിച്ചു.


വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കലാപ്രതിഭകൾക്ക് അവരുടെ കലകൾ അവതരിപ്പിക്കുവാൻ ഒരു വേദി തന്നെ സജ്ജമാക്കിയിരുന്നു. മലയാളം മിഷനും നോർക്കയും ഒരുക്കിയ പ്രത്യേകം പവലിയനുകളും ഏറെ ആകർഷകമായി. ഭക്ഷണ സ്റ്റാളുകളും പുസ്തകശാലയും മറ്റ് ഇതര സ്റ്റാളുകളും കേരളോത്സവ നഗറിനെ ഒരു വലിയ ആഘോഷവേദിയാക്കി മാറ്റി.


ഫുജൈറ യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി മുഹമ്മദ് നിഷാൻ, കൈരളി ഫുജൈറ യൂണിറ്റ് ട്രഷറർ ടിറ്റോ തോമസ്, കേരളാ പ്രവാസി വെൽഫെയർ ബോർഡ് അംഗം കുഞ്ഞഹമ്മദ്, ലോക കേരള സഭാംഗം ലെനിൻ. ജി കുഴിവേലി, കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി സുധീർ തെക്കേകര, ഫുജൈറ യൂണിറ്റ് സെക്രട്ടറി ഹരിഹരൻ, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ് , യുണിറ്റ് വനിതാ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ പങ്കെടുത്തു.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home