കൈരളി ഫുജൈറ ഓണാഘോഷം

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ച് "ഓണത്താളം 2026" എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൈരളി വനിതാ വിഭാഗം ഒരുക്കിയ ഓണപ്പൂക്കളത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി.
എണ്ണൂറിലധികംപേർക്ക് ഓണസദ്യ ഒരുക്കി. വൈകിട്ട് കേരളീയ കലാരൂപങ്ങളും വർണ്ണകുടകളും താലപ്പൊലിയും അണിനിരന്ന ഘോഷയാത്രയോടെ വഞ്ചിപ്പാട്ടുമായി മഹാബലിയെ വേദിയിലേക്ക് വരവേറ്റു. കൈരളി കലാകാരും സരിഗാ കലാ അക്കാദമിയും അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, തിരുവാതിര, കെ- ബാൻഡും കൈരളി കലാകാരന്മാരും ഒരുക്കിയ ശിങ്കാരിമേളം, തരംഗം ബാൻ്റ് അവതരിപ്പിച്ച ഗാനമേള എന്നിവ ആകർഷണമായി.
ശ്രീവിദ്യ ടീച്ചറിൻ്റെ ശിക്ഷണത്തിൽ നൃത്തം അഭ്യസിച്ച കൈരളിയുടെ കലാകാരികൾ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. സമീറ ബാനു പ്രോഗ്രാമിൻ്റെ അവതാരകയായി. സ്വാഗത സംഘം ചെയർമാൻ പ്രദീപ് കുമാർ രാധാകൃഷ്ണൻ അധ്യക്ഷനായ സാംസ്കാരിക സദസ്സ് ലോക കേരളസഭാംഗം സന്തോഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു.
അഹമ്മദ് മൂസ മുഹമ്മദ് അഹമ്മദ് ബലൂശി ,അനൂപ് പനോളിൽ എന്നിവർ അതിഥികളായി പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ ശിവപ്രസാദ് സ്വാഗതവും കൈരളി ഫുജൈറ യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് നിഷാൻ നന്ദിയും പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് ഡോ. പുത്തൂർ റഹ്മാൻ ഓണ സന്ദേശം നൽകി. ലോക കേരളസഭ അംഗം ലെനിൻ ജി. കുഴിവേലി,കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി. സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി നമിത പ്രമോദ്, യൂണിറ്റ് പ്രസിഡൻ്റ് ജുനൈസ്, യുണിറ്റ് വനിതാ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.പത്ത്, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാലകൈരളി വിദ്യാർത്ഥികൾക്കും നൃത്ത അരങ്ങേറ്റം കുറിച്ച കൈരളി കലാകാരികൾക്കും പരിപാടിയുടെ പ്രായോജകർക്കും വേദിയിൽ സ്നേഹോപഹാരങ്ങൾ നൽകി. കൈരളി ഭാരവാഹികളായ സുജിത്ത് വി.പി, അഷറഫ് പിലാക്കൽ, സുധീർ തെക്കേക്കര,ഹരിഹരൻ, ടിറ്റോ തോമസ്, സ്വാഗത സംഘം കൺവീനർമാരായ ജിബിൻ, ഡാൻ്റോ ,തസ്ലിം, പ്രിൻഷിത്ത്, അജിത്ത്, രജീഷ്, സതീശൻ പൊട്ടത്ത്,ദേവൻ, ഷൗഫീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









0 comments