ad
Deshabhimani

കൈരളി ഫുജൈറ: സെൻട്രൽ വാർഷിക സമ്മേളനം

kairali fujairah central
വെബ് ഡെസ്ക്

Published on Nov 04, 2025, 04:54 PM | 1 min read

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ‍ സമ്മേളനം മാധ്യമ പ്രവർത്തകനും ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ഇ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, ലോക കേരള സഭാംഗം ലെനിൻ ജി കുഴിവേലി, സെൻട്രൽ കമ്മിറ്റി വനിതാ കൺവീനർ രഞ്ജിനി മനോജ് എന്നിവർ ആശംസകൾ അറിയിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി പി സ്വാഗതവും സെൻട്രൽ കമ്മറ്റി അംഗം റാഷീദ് കല്ലുമ്പുറം നന്ദിയും പറഞ്ഞു.


സെൻട്രൽ കമ്മിറ്റി അംഗം പ്രദീപ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി സുജിത്ത് വി പി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബൈജു രാഘവൻ സാമ്പത്തിക റിപ്പോർട്ടും സെൻട്രൽ കമ്മിറ്റി അംഗം പ്രിൻസ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. വിത്സൺ പട്ടാഴി ,എ.പി. സിദ്ദിഖ്, അഷറഫ് പിലാക്കൽ എന്നിവരടങ്ങിയ പ്രസീഡിയം പ്രതിനിധി സമ്മേളനം നിയന്ത്രിച്ചു.


കൈരളി സെൻട്രൽ കമ്മറ്റി ഭാരവാഹികളായി സുജിത് വി പി (സെക്രട്ടറി), വിൽ‌സൺ പട്ടാഴി (പ്രസിഡൻ്റ്),ബൈജു രാഘവൻ (ട്രഷറർ), റാഷീദ് കല്ലുമ്പുറം , പ്രദീപ് കുമാർ (വൈസ് പ്രസിഡൻ്റുമാർ), സുധീർ തെക്കേക്കര , വിഷ്ണു അജയ് (ജോയിൻ്റ് സെക്രട്ടറിമാർ) ഉമ്മർ ചോലയ്ക്കൽ (ജോയിൻ്റ് ട്രഷറർ), എന്നിവരെയും സബ് കമ്മറ്റി കൺവീനർമാരായി ലെനിൻ ജി കുഴിവേലിൽ (മീഡിയാ, ഐടി), ഷജറത്ത് ഹർഷൽ (വനിതാ വിഭാഗം), അഷറഫ് പിലാക്കൽ (നോർക്ക, മലയാളം മിഷൻ), പ്രിൻസ് തെക്കൂട്ടയിൽ (സ്പോർട്ട്സ് ), നമിതാ പ്രമോദ്, രഞ്ജിനി മനോജ് (കൾച്ചറൽ), കെ പി സുകുമാരൻ (ബാലകൈരളി), അൻവർ ഷാ യുവധാര ( സാഹിത്യം) എന്നിവർ ഉൾപ്പെടുന്ന 31 അംഗ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home