ad
Deshabhimani

ജനസാഗരമായി 'ദിബ്ബ ഫെസ്റ്റ്'

dibba fest
വെബ് ഡെസ്ക്

Published on Feb 05, 2026, 03:56 PM | 1 min read

ദിബ്ബ: നോർത്ത് എമിറേറ്റ്‌സിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂണിറ്റിന്റെ നേതൃത്വത്തിൽ ദിബ്ബ തിയേറ്ററിൽ സംഘടിപ്പിച്ച 'ദിബ്ബ ഫെസ്റ്റ് 2026' ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.


കൈരളി ദിബ്ബ യൂണിറ്റ് പ്രസിഡന്റ് സുനിൽ ദത്ത് അധ്യക്ഷനായ സാംസ്കാരിക സമ്മേളനം ഡിബിബിസി (DBBC) എം ഡി സാലം കമീസ് അബ്ദുള്ള അൽ സരീദി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിൽ മുഹമ്മദ്‌ സലാഹ് അൽ കഅബി, അസീസ അൽ ദഹൂരി, ലോക കേരള സഭ അംഗം സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽ‌സൺ പട്ടാഴി, ആക്റ്റിങ് സെക്രട്ടറി സുധീർ തെക്കേക്കര, വൈസ് പ്രസിഡന്റ് റാഷിദ്‌ കല്ലുംപുറം എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. വനിതാ വിഭാഗം കൺവീനർ ഷജ്‌റത്ത് ഹർഷൻ നന്ദി പറഞ്ഞു.


ഉദ്ഘാടന ചടങ്ങിന് ശേഷം കൈരളിയിലെ കലാകാരന്മാർ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും പിന്നണി ഗായകർ വിഷ്‌ണു വർദ്ധനും ജിറിൽ ഷാജിയും നയിച്ച ഗാനമേളയും ഹൃദ്യമായി. മലയാളം മിഷൻ, നോർക്ക എന്നിവയുടെ സ്റ്റാളുകളും പുസ്തകശാലയും നാടൻ രുചികളൊരുക്കിയ ഭക്ഷണ സ്റ്റാളുകളും ഫെസ്റ്റിന്റെ മാറ്റുകൂട്ടി.


ദിബ്ബ യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് അഷറഫ്, സുനിൽ ദത്ത്, ട്രഷറർ ഷജറത്ത് ഹർഷൽ, റാഷിദ്‌ കല്ലുംപുറം, പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീജിത്ത്, അൻവർഷാ യുവധാര, സുബൈർ കാർഗോ, അനിൽ, ഹരീഷ്, അബ്ദുള്ള, താഹിറ, സാബു, ഷാഫി, ഷിബിൻ, അഞ്ചു, റിനി, രാഗി, ശശികുമാർ അകാമിയ, ഹാഷിം ഹമൂദി, യദു, ദീപക്, അഭിഷേക് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home