ഓണോത്സവം ഒരുക്കി കൈരളി ഫുജൈറ

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിച്ച "ഓണോത്സവ് 2025" ജന പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ഓണോത്സവ വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കൈരളി വനിതാ വിഭാഗം ഓണപ്പൂക്കളം ഒരുക്കി. വാദ്യഘോഷങ്ങളും കേരളീയകലാരൂപങ്ങളും മഹാബലിയും അണിനിരന്ന ഘോഷയാത്ര ശ്രദ്ധേയമായി.
ശിങ്കാരിമേളം, തിരുവാതിര, കഥക്, കൂടാതെ ശ്രീവിദ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കൈരളി കലാകാരികളും സരിഗ ഡാൻസ് അക്കാദമിയും അരങ്ങിലെത്തിച്ച നൃത്ത നൃത്യങ്ങൾ, പ്രശസ്ത ഗായകൻ ലിബിൻ സ്കറിയയും സംഘവും അവതരിപ്പിച്ച ഗാനമേള എന്നിവ ആസ്വാദകർക്ക് കലാവിരുന്നൊരുക്കി. സ്വാഗതസംഘം ചെയർമാൻ വി എസ് സുഭാഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സദസ് ലോക കേരളസഭ അംഗവും കൈരളി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡൻ്റുമായ ലെനിൻ ജി കുഴിവേലി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻ്റും ലോക കേരള സഭാംഗവുമായ ഡോ. പുത്തൂർ റഹ്മാൻ ഓണ സന്ദേശം നൽകി.കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡൻറ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മറ്റി ജോയിൻ്റ് സെക്രട്ടറി സുധീർ തെക്കേക്കര, യൂണിറ്റ് പ്രസിഡൻ്റ് പ്രദീപ് രാധാകൃഷ്ണൻ, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ്, യൂണിറ്റ് ജോയിൻ്റ് കൾച്ചറൽ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും ഓണോത്സവ് സംഘാടക സമിതി കൺവീനർ ടിറ്റോ തോമസ് നന്ദിയും പറഞ്ഞു. ഡോ. മോനി കെ വിനോദ്, സുൽത്താന ജവഹറ ടീച്ചർ എന്നിവരെ വേദിയിൽ ആദരിച്ചു. കൈരളി മലയാളം മിഷൻ പഠനകേന്ദ്രത്തിൽ നിന്നും സുഗതാഞ്ജലി കാവ്യാലാപന ചാപ്റ്റർതല മത്സരത്തിൽ സമ്മാനർഹയായ മെലീന ലീലു സി ബിയ്ക്കും പ്ലസ് ടൂ, പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഫ നസ്രിൻ,ലിബിൻ മിനു ,ഫാത്തിമ മിൻഹ, എന്നിവർക്കും കൈരളി ഉപഹാരങ്ങൾ സമ്മാനിച്ചു.










0 comments