കൈരളി കൾച്ചറൽ അസോസിയേഷൻ ദിബ്ബ യൂണിറ്റ് സമ്മേളനം

സുനിൽ ദത്ത്, അഷ്‌റഫ് കെ എൽ, ഷജറത്ത് ഹർഷൽ
ദിബ്ബ : കൈരളി കൾച്ചറൽ അസ്സോസിയേഷൻ ദിബ്ബ യൂണിറ്റ് സമ്മേളനം ദിബ്ബ ബംഗ്ലാദേശ് അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. കൈരളി സെൻട്രൽ കമ്മറ്റി അംഗം അബ്ദുള്ള അധ്യക്ഷനായ സമ്മേളനം കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി പി ഉദ്‌ഘാടനം ചെയ്തു. രാഗി സുനിൽ ദത്ത് അനുശോചനം അറിയിച്ചു. യൂണിറ്റ് സെക്രട്ടറി റാഷിദ് കല്ലുംപുറം പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഷ്‌റഫ് കെ എൽ സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സമ്മേളനത്തിന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് പിലാക്കൽ, ഷജറത്ത് ഹർഷൽ എന്നിവർ ആശംസകൾ അറിയിച്ചു. അഷ്‌റഫ് കെ എൽ (സെക്രട്ടറി), സുനിൽ ദത്ത് (പ്രസിഡൻ്റ്), ഷജറത്ത് ഹർഷൽ (ട്രഷറർ), സുബൈർ (വൈസ് പ്രസിഡൻ്റ്), സാബു (ജോയിൻ്റ് സെക്രട്ടറി), ശ്രീജിത്ത് (കൾച്ചറൽ കൺവീനർ) എന്നിവർ ഭാരവാഹികളായ യൂണിറ്റ് കമ്മറ്റിയേയും രാഗി സുനിൽ ദത്ത് കൺവീനറായി യൂണിറ്റ് വനിതാ വിഭാഗം കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.










0 comments