പെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ജുബൈൽ സിറ്റി ഫ്ലവർ; 'റമദാൻ സൂഖിന്' തുടക്കം

ജുബൈൽ: റംസാൻ മാസത്തെ വരവേൽക്കാൻ സൗദി അറേബ്യയിലെ ഫുഡ് ആൻഡ് ഡിപ്പാർട്മെന്റ് സ്റ്റോർ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവർ ഒരുക്കുന്ന 'റമദാൻ സൂഖിന്' ജുബൈലിലും തുടക്കമായി. ജുബൈൽ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ജുബൈലിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ റംസാൻ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു.
റംസാൻ മാസത്തിൽ ആവശ്യമായ 250ലധികം ഉൽപ്പന്നങ്ങളാണ് സൂഖിൽ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നത്. ജുബൈലിന് പുറമെ റിയാദ്, ഹായിൽ, സകാക്ക, നജ്റാൻ ശാഖകളിലും റമദാൻ സൂഖ് സജീവമാണ്.
ചടങ്ങിൽ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് സീനിയർ സ്റ്റോർ മാനേജർ ഹനീഫ കാപ്പാട്, ഡിപ്പാർട്ട്‌മെന്റ് മാനേജർമാരായ ആലിക്കോയ, പ്രസാദ് , തനിമ സാംസ്കാരിക വേദി ജുബൈൽ പ്രസിഡന്റ് മുഹമ്മദ് അലി തളിക്കുളം, ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടൻ, റോയൽ മലബാർ എം.ഡി ബോംബെ നിസാം, വേൾഡ് മലയാളി ഫെഡറേഷൻ ജുബൈൽ കൗൺസിൽ പ്രസിഡന്റ് സോണിയ ഹാരിസൺ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ നിഖില , സതീഷ് , മാധ്യമ പ്രവർത്തകൻ ശിഹാബ് മങ്ങാടൻ എന്നിവർ പങ്കെടുത്തു.










0 comments