ജോളിവുഡ് സ്റ്റോറി ദമ്മാമിൽ പ്രകാശിപ്പിച്ചു

ദമ്മാം: വ്യവസായിയും സാംസ്‌കാരിക പ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന "ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ പ്രകാശിപ്പിച്ചു. സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങിൽ പി കെ പാറക്കടവിന് കൈമാറി എം എൻ കാരശേരി പുസ്‌തകം പ്രകാശിപ്പിച്ചു. സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായി.
ബദ്ർ അൽ റാബി മെഡിക്കൽ ഗ്രൂപ്പ് എംഡി അഹമ്മദ് പുളിക്കൽ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. സിന്ധു ബിനു പുസ്തകപരിചയം നടത്തി. സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ, അബ്ദുൾ ഖാദർ വാണിയമ്പലം, പ്രദീപ് കൊട്ടിയം, ബിജു കല്ലുമല, ഷാജി മതിലകം, നാസ് വക്കം എന്നിവർ സംസാരിച്ചു. വിസ്മയ സജീഷ് സമാജം അവതരണഗാനത്തിന്റെ നൃത്തരൂപം അവതരിപ്പിച്ചു. ഡോ. അജി വർഗീസ്, ദിവ്യ നവീൻ എന്നിവർ അവതാരകരായി. ഷനീബ് അബൂബക്കർ സ്വാഗതവും നസീർ പുന്നപ്ര നന്ദിയും പറഞ്ഞു.








0 comments