എമിറേറ്റ്‌സ് എയർലൈൻസിൽ തൊഴിലവസരം; ഇന്ത്യയിലും അഭിമുഖം

ദുബായ്: എമിറേറ്റ്‌സ് എയർലൈൻസ് എൻജിനിയറിങ് വിഭാഗത്തിലേക്ക് സാങ്കേതിക വിദഗ്ധരെയും എൻജിനിയർമാരെയും നിയമിക്കാനായി വിപുലമായ റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. ഏഷ്യ, യൂറോപ്, യുഎഇ എന്നിവിടങ്ങളിലായി നടക്കുന്ന നിയമന ക്യാമ്പയിന്റെ ഭാഗമായി ജൂലൈ, ആഗസ്‌ത് മാസങ്ങളിൽ വിവിധ രാജ്യങ്ങളിൽ നേരിട്ടുള്ള അഭിമുഖങ്ങൾ സംഘടിപ്പിക്കും.
ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും റിക്രൂട്ട്‌മെന്റ് സെഷനുകൾ നടക്കുക. ദുബായിലെ ആസ്ഥാനത്തും വിദേശ കേന്ദ്രങ്ങളിലുമായി എൻജിനിയറിങ്, മെയിന്റനൻസ്, ലോജിസ്റ്റിക്‌സ് മേഖലകളിൽ നിരവധി ഒഴിവുകളാണുള്ളത്. ഇന്ത്യയിൽ മുംബൈ, ന്യൂഡൽഹി, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് അഭിമുഖങ്ങൾ നടക്കുക. മുംബൈയിൽ ജൂലൈ 21നും 22നും ലൈസൻസ്ഡ് എയർക്രാഫ്റ്റ് എൻജിനിയർ തസ-്‌തികയിലേക്കും ആഗസ്‌ത് നാലിനും അഞ്ചിനും ക്യാബിൻ മെയിന്റനൻസ് വിഭാഗത്തിലെ ലൈസൻസ്ഡ് എയർക്രാഫ്റ്റ് എൻജിനിയർ തസ-്‌തികയിലേക്കുമാണ് അഭിമുഖം.
ന്യൂഡൽഹിയിൽ ജൂലൈ 24നും 25നും ലൈസൻസ്ഡ് എയർക്രാഫ്റ്റ് എൻജിനിയർ തസ-്‌തികയിലേക്കുള്ള അഭിമുഖം നടക്കും. ചെന്നൈയിൽ ആഗസ്‌ത് 18നും അഹമ്മദാബാദിൽ ആഗസ്‌ത് 24-നും വെയർഹൗസ്, ലോജിസ്റ്റിക-്‌സ് അസിസ്റ്റന്റ് തസ-്‌തികകളിലേക്കാണ് അഭിമുഖം.
എയർക്രാഫ്റ്റ് ടെക്‌നീഷ്യൻ, ലൈസൻസ്ഡ് എയർക്രാഫ്റ്റ് എൻജിനിയർ, സീനിയർ മെക്കാനിക്, വർക്ക്‌ഷോപ്പ് ക്യാബിൻ ടെക്‌നീഷ്യൻ, വെയർഹൗസ് ആൻഡ് ലോജിസ്റ്റിക-്‌സ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് പ്രധാനമായും നിയമനം. ദുബായ-്‌ക്ക് പുറമെ ലണ്ടൻ, ഇസ-്‌താംബുൾ, ഹോങ്കോങ് തുടങ്ങിയ നഗരങ്ങളിലും ഒഴിവുകളുണ്ട്.
ദുബായിലെ എമിറേറ്റ്‌സ് ആസ്ഥാനത്ത് മെയിന്റനൻസ്, പ്രൊക്യുർമെന്റ്, ടെക്‌നിക്കൽ പരിശീലനം തുടങ്ങിയ വിഭാഗങ്ങളിലായി പതിനാറോളം പുതിയ തസ-്‌തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ലീഡ് എയർക്രാഫ്റ്റ് മെക്കാനിക്, വാറന്റി ഓഫീസർ, വർക്ക്‌ഷോപ്പ് മെയിന്റനൻസ് എൻജിനിയർ, പ്രൊക്യുർമെന്റ് മാനേജർ (എയർക്രാഫ്റ്റ്), എൻജിനിയറിങ് ടൈപ്പ് ഇൻസ്ട്രക-്‌ടർ (ബി 1) എന്നിവ പ്രധാന ഒഴിവുകൾ. എമിറേറ്റ്‌സിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. യോഗ്യതയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. ജോലിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ, ആനുകൂല്യങ്ങൾ, കരിയർ വളർച്ച സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങളും അഭിമുഖ വേളയിൽ ലഭ്യമാക്കും.










0 comments