'നവോദയോത്സവ് 2025' മെഗാഷോ

ജിദ്ദ: ജിദ്ദ നവോദയ യാംബു ഏരിയയുടെ പതിനാറാം വാർഷികത്തോട് അനുബന്ധിച്ച് 'നവോദയോത്സവ് 2025' മെഗാഷോ അരങ്ങേറി. പ്രശസ്ത പിന്നണി ഗായകർ പ്രദീപ് കുമാർ സുമി അരവിന്ദ്, ഷജീർ പട്ടുറുമാൽ തുടങ്ങിയവർ പങ്കെടുത്തു.
വ്യാഴം വൈകിട്ട് യാമ്പു ഖസർ അൽ അമീറാത്തു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ നവോദയ ആക്ടിംഗ് രക്ഷാധികാരി അബ്ദുള്ള മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി അജോ ജോർജ് അധ്യക്ഷനായി. ജിദ്ദ നവോദയ ട്രഷറർ സി എം അബ്ദുൾ റഹ്മാൻ, ആക്ടിംഗ് സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ എന്നിവർ സംസാരിച്ചു.
സൗദി അറേബ്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച മലയാളി കായിക താരം സിദ്ധാർഥ് ശങ്കർ, നവോദയയുടെ ജീവകാരുണ്യ പ്രവത്തനങ്ങളിൽ സജീവ സാന്നിധ്യമായ ആരോഗ്യ പ്രവർത്തകർ - യമുന സെബാസ്റ്റ്യൻ, അജി മാത്യു എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു. നവോദയ അംഗങ്ങളുടെ മക്കളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള എഡ്യൂക്കേഷൻ എക്സലൻസി അവാർഡ് മരിയ ട്രീസ സെബാസ്റ്റ്യനും അഥീന സലീമിനും ഏരിയ പ്രസിഡന്റ് വിനയൻ പാലത്തിങ്കലും മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ടും നൽകി. നവോദയോത്സവവുമായി സഹകരിച്ച വ്യാപാര- വ്യവസായികൾക്കുള്ള മൊമെന്റോ ഗായകരായ പ്രദീപ് ബാബു, സുമി അരവിന്ദ്, ഷജീർ പട്ടുറുമാൽ എന്നിവരും നൽകി.
കുടുംബവേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും യാംബുവിലെ കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറി. ആയിരത്തിലേറെ വരുന്ന പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് വൻ വിജയമായിരുന്നു പരിപാടി.
അജോ ജോർജ്, സിബിൽ പാവറട്ടി, വിനയൻ പാലത്തിങ്ങൽ, ബിഹാസ് കരുവാരകുണ്ട്, വിപിൻ തോമസ്, സാക്കിർ ഏ പി, ശ്രീകാന്ത് നീലകണ്ഠൻ, ഷൌക്കത്ത് മണ്ണാർക്കാട്, ബിജു വെള്ളിയാമറ്റം, എബ്രഹാം തോമസ്, രാജീവ് തിരുവല്ല , ഷാഹുൽ ഹമീദ്, റിജേഷ് ബാലൻ, ആഷിഖ്, ഗോപി മന്ത്രവാദി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഏരിയ സെക്രട്ടറി സിബിൽ പാവറട്ടി സ്വാഗതവും ഏരിയ ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ നന്ദിയും പറഞ്ഞു.









0 comments