ad
Deshabhimani

ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

jiddah navodaya election convention
വെബ് ഡെസ്ക്

Published on Jun 11, 2025, 03:16 PM | 1 min read

ജിദ്ദ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ വിജയത്തിനായി ജിദ്ദ നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. നവോദയ പ്രസിഡന്റ്‌ കിസ്മത്ത് മമ്പാട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗം കെ വി മൊയ്തീൻ അധ്യക്ഷനായി. സ്ഥാനാർഥി എം സ്വരാജ് ഓണ്‍ലൈനില്‍ കൺവെൻഷനെ അഭിസംബോധന ചെയ്തു.


യോഗത്തിൽ നിലമ്പൂരിൽ നിന്നുള്ള വോട്ടർമാരുടെ അഭിപ്രായങ്ങളും, നിർദേശങ്ങളും രേഖപെടുത്തി. നവോദയ ആക്റ്റിംഗ് മുഖ്യരക്ഷാധികാരി അബ്ദുള്ള മുല്ലപ്പള്ളി ചെയർമാനായും, ബഷീർ നിലമ്പൂരിനെ കൺവീനറായും കൺവെൻഷൻ തെരഞ്ഞെടുത്തു. നാസര്‍ കരുളായി, സാജിദ് നിലംബൂര്‍, ജംഷിദ് , ഷഫീക്ക്, ജമാലുദ്ധീന്‍ തുടങ്ങിയവര്‍ സംസരിച്ചു. നിലമ്പൂരുമായി ബന്ധപ്പെട്ട് നവോദയ നടത്തുന്ന പ്രവർത്തനങ്ങളുടെ മാർഗരേഖ ചെയർമാൻ അബ്ദുള്ള മുല്ലപ്പള്ളി അവതരിപ്പിച്ചു. നവോദയ ആക്റ്റിംഗ് ജനറല്‍സെക്രട്ടറി മുഹമ്മദ്‌ മേലാറ്റൂര്‍ സ്വാഗതവും, കൺവീനർ ബഷീർ നിലമ്പൂർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home