ജിദ്ദ നവോദയ കുടുംബവേദി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

ജിദ്ദ: ജിദ്ദ നവോദയ കുടുംബവേദിയുടെ 2025 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. മെമ്പർഷിപ് ഉദ്ഘാടനം കൊല്ലം സ്വദേശികളായ നുജൂ താജുദ്ദിൻ- തസ്‌നി നുജൂ കുടുംബത്തിന് നൽകികൊണ്ട് നവോദയ ട്രഷറർ സി എം അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ സലാഹുദ്ദിൻ വെമ്പായം, ജലീൽ ഉച്ചാരക്കടവ്, ആസിഫ് കരുവാറ്റ നവോദയ കേന്ദ്ര കുടുംബ വേദി കൺവീനർ മുസാഫർ പാണക്കാട്, കേന്ദ്ര വനിതാവേദി കൺവീനർ അനുപമ ബിജുരാജ്, കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ബിജുരാജ് രാമന്തളി, ഹഫ്സ മുസാഫർ, നൗഷാദ് ബാബു, റഫീഖ് പത്തനാപുരം, പ്രതീഷ്, അനസ് ബാവ, ടിറ്റോ മീരാൻ, സുവിജ സത്യൻ, സത്യൻ, നൂറുന്നീസ ബാവ, അജിഷ, ധന്യ എൽദോ, സാന്റി, എൽദോ എന്നിവരും കേന്ദ്ര കുടുംബവേദി ജോയിന്റ് കൺവീനർമാരായ അനിത് അബ്രഹാം, നിഷാദ് വർക്കി, ദീപ്തി പ്രതീഷ്, നീനു വിവേക്, ഷാഹിദ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.









0 comments