ad
Deshabhimani

ജിദ്ദ നവോദയ ഷറഫിയ ഏരിയ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം

sharafia
വെബ് ഡെസ്ക്

Published on Oct 09, 2025, 02:22 AM | 1 min read

ജിദ്ദ : ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ യൂണിറ്റ് സമ്മേളനം ഈസ്റ്റ്‌ യൂണിറ്റ് സമ്മേളനം സഖാവ് അഷറഫ് നരിക്കുനി നഗറിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ്‌ റിയാസിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കേന്ദ്ര പഠനവേദി കൺവീനർ റഫീഖ് പത്തനാപുരം ഉദ്ഘാടനം ചെയ്തു.


യൂണിറ്റ് സെക്രട്ടറി സുബ്രഹ്മണ്യൻ പുഴയ്ക്കൽ യൂണിറ്റ് പ്രവർത്തന റിപ്പോർട്ടും ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സംഘനാ റിപ്പോർട്ടും ഹാരിസ് സാമ്പത്തിക റിപ്പോർട്ടും ജൗഹർ രക്തസാക്ഷി പ്രമേയവും സുനീർ അനുശോചന പ്രമേയവും ഏരിയ പ്രസിഡന്റ്‌ ഫൈസൽ കോടശ്ശേരി പുതിയ പാനലും അവതരിപ്പിച്ചു. റിയാസ് കാളികാവ് പ്രസിഡന്റ്‌ ആയും സുബ്രഹ്മണ്യൻ പുഴക്കൽ സെക്രട്ടറി ആയും ഹാരിസ് കാളികാവ് ട്രഷറർ ആയ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.


യൂണിറ്റ് സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അംഗം സലാം മമ്പാട്, ഏരിയ രക്ഷാ ധികാരി മുജീബ് പൂന്താനം, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഹസ്സൻ, സാബു, ഏരിയ കമ്മിറ്റി അംഗം സുഗതൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി സഖാവ് കരീം സ്വാഗതവും യൂണിറ്റ് സെക്രട്ടറി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home