ad
Deshabhimani

ജിദ്ദ നവോദയ ഏരിയ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കം

jeddah navodaya unit
വെബ് ഡെസ്ക്

Published on Sep 30, 2025, 05:05 PM | 1 min read

ജിദ്ദ : മക്കാ വെസ്റ്റ്  ഏരിയ കമ്മറ്റിയിലെ ആദ്യ യൂണിറ്റ് സമ്മേളനം കുഞ്ഞാലി നഗറിൽ  സായിദി യൂണിറ്റ് സമ്മേളനം ഏരിയ  സെക്രട്ടറി  നൈസൽ കനി പത്തനംതിട്ട ഉദ്ഘാടനം ചെയ്തു.

നജീബ് അധ്യക്ഷനായി. അനീസ്  ഷംനാദ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂണിറ്റിന്റെ പ്രവർത്തന റിപ്പോർട്ട് ജുറൈജും സാമ്പത്തികം റിപ്പോർട്ട്  റസാക്കും സംഘടനാ റിപ്പോർട്ട് ഏരിയ രക്ഷാധികാരി മുഹമ്മദ് മേലാറ്റൂരും പതിമൂന്ന് അംഗ യൂണിറ്റ് കമ്മിറ്റിയുടെ പാനൽ ഏരിയ പ്രസിഡന്റ്  സജീർ കൊല്ലവും അവതരിപ്പിച്ചു.

ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ റാഫി മേലാറ്റൂർ, മുജീബ് റഹ്മാൻ, ഹബീസ് പന്മന, ഫവാസ് കോന്നി, നിഷാദ് മേലാറ്റൂർഎന്നിവരും ഏരിയ കമ്മിറ്റി അംഗങ്ങളായ എമിൽ താനൂർ, സാലി വാണിയമ്പലവും എന്നിവരും സംസാരിച്ചു. 

നജീബിനെ  സെക്രട്ടറിയായും ജുറൈജ് മമ്പാടിനെ പ്രസിഡന്റായും റസാഖിനെ ട്രഷററായും തെരഞ്ഞെടുത്തു. ഹനീഫ് അബ്ദുള്ളയെ ജീവകാരുണ്യ കൺവീനറായും ജംഷീദ് ബാബു, നിഷാദ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും സക്കീർ, ഷംനാദ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ഷിഹാബിനെ ജോയിന്റ് ജീവകാരുണ്യ കൺവീനറായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഹുസൈൻ, അഷറഫ്, അനീസ്, ഷാഹിദ് എന്നിവരെയും സമ്മേളനം തിരഞ്ഞടുത്തു. ഷാഹിദ് ആലി സ്വാഗതവും സക്കിർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home