മുരളീധരന് യാത്രയയപ്പുമായി ജിദ്ദ നവോദയ

ജിദ്ദ: ഗൾഫ്‌ജീവിതം അവസാനിപ്പിച്ച് യൂറോപ്പിലേക്ക് പോകുന്ന മുരളീധരന് ജിദ്ദ നവോദയ ബവാദി ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. 10 വർഷമായി സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു. ജിദ്ദ നവോദയ ഓഫീസിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. സജീവൻ മാവൂർ അധ്യക്ഷനായി. ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര മുരളീധരന് ഏരിയ കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു. കെ വി മൊയ്തീൻ, റഫീഖ് മമ്പാട്, രതീഷ് പൊന്നാനി എന്നിവർ സംസാരിച്ചു. ഹുസൈൻ സ്വാഗതവും കുടുംബവേദി കൺവീനർ രമ്യ ലക്ഷ്മി നന്ദിയും പറഞ്ഞു.










0 comments