Deshabhimani

കോടിയേരിയുടെ ഓർമ പുതുക്കി ജിദ്ദ നവോദയ

KOD

ജിദ്ദ നവോദയ സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്‌ണൻ അനുസ്‌മരണത്തിൽ മുസാഫർ പാണക്കാട് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 13, 2026, 07:14 AM | 1 min read

ജിദ്ദ: ജിദ്ദ നവോദയ സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്‌ണൻ അനുസ്‌മരണം പ്രസിഡന്റ് കിസ്‌മത് മമ്പാട് ഉദ്ഘാടനം ചെയ്‌തു. നവോദയ വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ് അധ്യക്ഷയായി. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ കോടിയേരി വഹിച്ച നിർണായക പങ്ക്‌ യോഗത്തിൽ അനുസ്‌മരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് ജിദ്ദ നവോദയ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേന്ദ്ര കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട് സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും ഷറഫിയ ഏരിയ പ്രസിഡന്റ്‌ ഫൈസൽ കോടശേരി നന്ദിയും പറഞ്ഞു.

​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home