ജിദ്ദ ഇശൽ കലാവേദി ഇശൽ നൈറ്റ്

ജിദ്ദ : ജിദ്ദ ഇശൽ കലാവേദിയുടെ അറബ് ഇശൽ നൈറ്റ് ബാഗ്ദാദിയ ഹൈപ്പർ അൽ വഫയിൽ നടന്നു. കെഎംസിസി ജനറൽ സെക്രട്ടറി വി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, എൻകംഫർട്ട് ഗ്രൂപ്പ് ചെയർമാൻ അബ്ദുൾ ലത്തീഫ്, ഹസൻ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.
ബോളിവുഡ് ഗായകൻ ബസാം, ഷബീർ കൊട്ടപ്പുറം, ഫർസാന യാസിർ, റാഫി ആലുവ, മുഹമ്മദ് കുട്ടി അരിമ്പ്ര, ഹസീന അഷ്റഫ്, മൻസൂർ നിലമ്പൂർ, നസീർ പരിയാപുരം, ഷറീന റഷീദ്, നാസർ മോങ്ങം, ആയിഷ നാസർ, അഫ്ര സബിൻ റാഫി, ഇലിയാന, റിൻഷ റഫീഖ്, ഷിഹാബ് ഒഴുകൂർ, സിനി സാഗർ, ദിയാന ഫാത്തിമ, മുസ്തഫ കണ്ണമംഗലം, ഹബീബ്, ഹസൻ ആനക്കയം എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
മെഹന്ദി മത്സരത്തിൽ ആയിഷ റിഫ, ഷഹ്‌ല ഉമ്മർകുട്ടി, ഫൗസുൽ നയീമ എന്നിവർ ആദ്യ മൂന്നുസ്ഥാനം നേടി. കളറിങ് മത്സരം ജൂനിയർ വിഭാഗത്തിൽ ഫാത്തിമ ഹയ, നുഹയ്യ നജീബ്, മുഹമ്മദ് ഹൈസൻ എന്നിവർക്കാണ് ആദ്യ മൂന്നുസ്ഥാനം. നിസ, ഹന ഷംസുദ്ദീൻ, ഹിബ ഷംസുദ്ദീൻ എന്നിവർ സീനിയർ വിഭാഗത്തിൽ ആദ്യ മൂന്നുസ്ഥാനങ്ങൾ സ്വന്തമാക്കി.
ഫൈസ ഗഫൂർ ഒരുക്കിയ ഒപ്പനയും സിനിമാറ്റിക് ഡാൻസും ഫസീല നൗഷാദ് സംവിധാനം ചെയ-്‌ത അറബിക് ഡാൻസ്, അൽ അനൂദ് ഫാത്തിമ അവതരിപ്പിച്ച സോളോ ഡാൻസ്, ഗ്രീൻസ് ജിദ്ദ അവതരിപ്പിച്ച മുട്ടിപ്പാട്ട് എന്നിവ നടന്നു. പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂർ, സെക്രട്ടറി ഷാജഹാൻ ഗുഡല്ലൂർ, ചെയർമാൻ ഷിഹാബ് പുളിക്കൽ, രക്ഷാധികാരി ജലാൽ തേഞ്ഞിപ്പലം, സബീന റാഫി, ഷബീന ജാഫർ, ബേബി ഷക്കീല മൻസൂർ, സാബിറ റഫീഖ്, സാഹിറ ജലാൽ, ടി പി ഷമീന, സാബിറ സാഗർ എന്നിവർ മത്സരം നിയന്ത്രിച്ചു. നൗഷാദ്, സാഗർ റസാഖ്, ഷംസുദ്ദീൻ, റഫീഖ് കടേരി, അഷ്റഫ്, ഷബീർ, ഗഫൂർ വയനാട്, റഷീദ് നേതൃത്വം നൽകി. സലാഹു വാളക്കുട അവതാരകനായി.









0 comments