ജല കേന്ദ്ര സമ്മേളനം സമാപിച്ചു

ജിസാൻ: ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) കേന്ദ്ര സമ്മേളനം ജിസാൻ മുഗൾ റസ്റ്റോറന്റ് ഹാളിൽ നടന്നു. ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക പ്രവർത്തകനുമായ ഷിബു തിരുവനന്തപുരം സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ജല ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഡോ. ജോ വർഗീസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. താഹ കൊല്ലേത്ത്, ദേവൻ വെന്നിയൂർ, മൊയ്തീൻ ഹാജി ചേലക്കര, സണ്ണി ഓതറ എന്നിവർ സംസാരിച്ചു.
ഡോ. രമേഷ് മൂച്ചിക്കൽ ഫൈസൽ മേലാറ്റൂർ, സതീഷ് കുമാർ നീലാംബരി, അനീഷ് നായർ, ഡോ. ജോ വർഗീസ്, ഹനീഫ മുന്നിയൂർ എന്നിവരടങ്ങിയ പ്രസീഡിയം നടപടികൾ നിയന്ത്രിച്ചു. യൂണിറ്റുകളെ പ്രതിനിധീകരിച്ച് എം കെ ഓമനക്കുട്ടൻ, ബിനു ബാബു, എ കെ പി സഹൽ, മുരളി, നിസാർ, വർഗീസ് കോശി, മനോജ്, ഫിറോസ് പട്ടാമ്പി, ശ്രീകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നൗഷാദ് പുതിയതോപ്പിൽ, അന്തുഷ ചെട്ടിപ്പടി, ഗഫൂർ പൊന്നാനി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി സലാം കൂട്ടായി സ്വാഗതവും ജോർജ് തോമസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: വെന്നിയൂർ ദേവൻ (മുഖ്യ രക്ഷാധികാരി), താഹ കൊല്ലേത്ത്, സലാം കൂട്ടായി, മൊയ്തീൻ ഹാജി ചേലക്കര, സണ്ണി ഓതറ, എം കെ ഓമനക്കുട്ടൻ, മനോജ് കുമാർ, സതീഷ് കുമാർ നീലാംബരി (രക്ഷാധികാരി), ഫൈസൽ മേലാറ്റൂർ (പ്രസിഡന്റ്), സലാം കൂട്ടായി (ജനറൽ സെക്രട്ടറി), ഡോ. ജോ വർഗീസ് (ട്രഷറർ), ഹനീഫ മൂന്നിയൂർ, ഡോ. രമേശ് മൂച്ചിക്കൽ (വൈസ് പ്രസിഡന്റ്), അനീഷ് നായർ, സണ്ണി ഓതറ (സെക്രട്ടറി), മനോജ് കുമാർ, ജോജോ തോമസ്, സതീഷ് കുമാർ നീലാംബരി, ജബ്ബാർ പാലക്കാട്, ഗഫൂർ പൊന്നാനി, ജോർജ് തോമസ്, നൗഷാദ് പുതിയതോപ്പിൽ, മുനീർ നീരോൽപ്പാലം, ഹർഷദ് അമ്പയകുന്നുമ്മേൽ എന്നിവർ വിവിധ സബ്‌കമ്മിറ്റി ഭാരവാഹികൾ. -
ജല കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം സംസാരിക്കുന്നു










0 comments