ad
Deshabhimani

ജല ജിസാൻ ഏരിയ ഈദ് ഫെസ്റ്റ്

jala eid
വെബ് ഡെസ്ക്

Published on May 31, 2026, 03:47 PM | 2 min read

ജിസാൻ : ജല ജിസാൻ ഏരിയ കമ്മിറ്റിയുടെ "ജല ഈദ് ഫെസ്റ്റ് -2026’ അബു അരിഷ് അൽ ഖാദി ഓഡിറ്റോറിയത്തിൽ നടന്നു. ജല രക്ഷാധികാരിയും ആക്‌ടിങ്‌ ജനറൽ സെക്രട്ടറിയുമായ സണ്ണി ഓതറ ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ സലിം മൈസൂർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അന്തുഷ ചെട്ടിപ്പടി, ജല കേന്ദ്ര കമ്മിറ്റി ട്രഷറർ ഡോ. ജോ വർഗീസ്, വൈസ് പ്രസിഡന്റ്‌ ഡോ. രമേഷ് മൂച്ചിക്കൽ, സംഘാടക സമിതി ചെയർമാൻ ജബ്ബാർ പാലക്കാട്, നൗഷാദ് പുതിയതോപ്പിൽ എന്നിവർ സംസാരിച്ചു.


ഗാനാലാപനവും മിമിക്രിയും വിവിധ കലാകായിക പരിപാടികളും കുട്ടികളുടെ നൃത്തനൃത്യങ്ങളും നടന്നു. പാചകമത്സരം, വടംവലി, പഞ്ചഗുസ്‌തി, കസേരകളി, കുട്ടികളുടെ ചിത്രരചന, ചായം കൊടുക്കൽ എന്നിവയും നടന്നു. വടംവലി മത്സരത്തിൽ ‘ജല' അബു അരിഷ് ടീമും പ്രീതി ജോർജ്‌ നയിച്ച ടീമും വിജയികളായി. രാജേഷ്, അഭിലാഷ്, രാജേഷ് ആലപ്പുഴ, സാധ്വിക സൂരജ്, എവ്‌ലിൻ ജോർജ്, സൈറ ജിനു, നോറ ജിനു, ഐന സജീർ എന്നിവർ വിവിധ പരിപാടി അവതരിപ്പിച്ചു. ഷാഹിൻ കെവിടൻ, സോജി വർഗീസ്, പ്രീതി ജോർജ്, ഷീജ കോശി, അഞ്ജലി അപ്പുക്കുട്ടൻ, സഫീന ഷാഹിൻ, ഫാത്തിമ ഫിർദൗസ്, മോനിഷ, ഷിമിൽ, നന്ദു, സനൽ കുമാർ, ഡോ. അനീഷ്, ആന്റോ, ഡോ. ലിൻ, സാരംഗ് സൂരജ്, ആന്റണി അനീഷ്, ബിൻസി, അലോന അനൂപ്, ഖദീജ എന്നിവർക്ക് സമ്മാനങ്ങളും ട്രോഫികളും നൽകി.


സമ്മാനപദ്ധതി വിജയികൾക്കും കുട്ടികൾക്കും നൗഷാദ് പുതിയതോപ്പിൽ, ഡോ. ജോ വർഗീസ്, ഡോ. രമേഷ് മൂച്ചിക്കൽ, എ ലീമ എന്നിവർ സമ്മാനം വിതരണം ചെയ്‌തു. ജല കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ ഫൈസൽ മേലാറ്റൂർ, വൈസ് പ്രസിഡന്റ്‌ ഹനീഫ മൂന്നിയൂർ, ഗഫൂർ പൊന്നാനി, സാദിഖ് പരപ്പനങ്ങാടി, സജീഷ് അമ്മാരമ്പത്ത്, അബ്‌ദുൾ കരീം, വത്സരാജൻ, അഷ്‌റഫ് മണ്ണാർക്കാട്, നജൂം, വിനോദൻ, കലേഷ്, സനീഷ്, ജാബിർ, കുടുംബവേദി ജനറൽ കൺവീനർ പ്രീതി ജോർജ്, കൺവീനർമാരായ ഗീത ജോ വർഗീസ്, ആശിഫ സജീർ, ഷീജ കോശി, ആനി അനൂപ്, അഞ്ജലി അപ്പുക്കുട്ടൻ, ശ്രീരേഖ, പ്രിൻസ് കല്ലുംമൂട്ടിൽ, സൂരജ്, ബാലൻ കൊടുങ്ങല്ലൂർ, കോശി, സമീർ പരപ്പനങ്ങാടി, സാഗർ, നിഷാർ എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ ജോർജ് തോമസ് സ്വാഗതവും ജല അബു അരിഷ് യൂണിറ്റ് സെക്രട്ടറി വത്സരാജൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home