ad
Deshabhimani

ആവേശമായി സാംതയിൽ "ജല"യുടെ ഇശൽ നൈറ്റ്

eshal night
വെബ് ഡെസ്ക്

Published on Jun 10, 2025, 07:04 PM | 1 min read

ജിസാൻ: 'ജല' സാംത യൂണിറ്റ് സംഘടിപ്പിച്ച ഈദ് ആഘോഷ പരിപാടിയായ " ഇശൽ നൈറ്റ്" ശ്രദ്ധേയമായി. സംഗീത വിരുന്നും നൃത്തനൃത്യങ്ങളും കോമഡി സ്‌കിറ്റും വിവിധ കലാപരിപാടികളും നടന്നു. സാംത അൽബൽസാം ആഡിറ്റോറിയത്തിൽ നടന്ന ഈദ് ആഘോഷപരിപാടികൾ 'ജല' കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി സലാം കൂട്ടായി ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് അൽ അമീൻ ചടങ്ങിൽ അധ്യക്ഷനായി. 'ജല' രക്ഷാധികാരി എൻ എം മൊയ്തീൻ ഹാജി ചേലക്കര ഈദ് സന്ദേശം നൽകി. 'ജല' മുഖ്യ രക്ഷാധികാരി വെന്നിയൂർ ദേവൻ, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ, സംത ജനറൽ ആശുപത്രിയിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്ന ആൻസി ജയിംസ് എന്നവരെ ചടങ്ങിൽ ആദരിച്ചു. 'ജല' രക്ഷാധികാരിമാരായ സണ്ണി ഓതറ, സതീഷ് കുമാർ നീലാംബരി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഹരിദാസ് സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.


വൈവിധ്യമാർന്ന ഗാനങ്ങൾ കോർത്തിണക്കി ആശ ഷിജു, കുഞ്ഞിമുഹമ്മദ് വയനാട്, സലിം പാലക്കാട്, ജലാൽ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് ആഘോഷ പരിപാടികൾക്ക് മികവേകി. കോമഡി സ്റ്റാർ ഫെയിം ഫൈസൽ കൊച്ചി അവതരിപ്പിച്ച കോമഡി സ്‌കിറ്റും ഹാസ്യകലാപരിപാടിയും തീർത്ഥ സത്യൻ, ഫാത്തിമ ഫൈസ എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഹൃദ്യമായി. ഇശൽ നൈറ്റ് പരിപാടികൾക്ക് ഹർഷാദ് അമ്പയകുന്നുമ്മേൽ അവതാരകനായിരുന്നു. ഈദ് ആഘോഷ പരിപാടികളോടനുബന്ധിച്ചുള്ള സമ്മാന പദ്ധതിയിൽ വിജയികളായവർക്ക് എൻ എം മൊയ്‌തീൻ ഹാജി ചേലക്കര, അൽഅമീൻ, ഹംസ, സുരേഷ്, ഹരിദാസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്‌തു. ജോജോ തോമസ്, ശ്യാം കൃഷ്‌ണൻ, മോയിൻ ദുരൈയ്യ, മോഹൻദാസ്, സുന്ദരൻ, സുരേഷ്, സന്തോഷ്, സുരേഷ് ഹാക്കമ, രതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home