കേരള വിഭാഗം വിഷു, ഈസ്റ്റർ, ഈദ് ആഘോഷം

ആഘോഷപരിപാടിയില്‍നിന്ന്
മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷം ദാർസൈറ്റ് ജെഎംടി ഹാളിൽ നടന്നു. കേരള വിഭാഗം രൂപീകൃതമായതിന്റെ സുവർണ ജൂബിലി ആഘോങ്ങളുടെ ഭാഗമായികൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രവാസി എഴുത്തുകാരി അമ്മു വള്ളിക്കാട്ട് ഉദ്‌ഘാടനം ചെയ്തു. കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷനായി.
ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ഷക്കീൽ കൊമോത്ത്, കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, കേരള വിഭാഗം കോ കൺവീനർ ജഗദീഷ് കീരി, മലയാളം മിഷൻ ഒമാൻ ജനറൽ സെക്രട്ടറി അനു ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള വിഭാഗം പ്രവർത്തക സോന ശശിക്ക് യാത്രയയപ്പ് നൽകി. കേരള വിഭാഗം കലാകാരന്മാരുടെ വിവിധ പരിപാടികളും ഗോൾഡൻ സ്റ്റാർ ഇവന്റ്സ് അവതരിപ്പിച്ച ഗാനമേളയും നടന്നു. ശ്രീവിദ്യ രവീന്ദ്രൻ അവതാരകയായി. മുജീബ് മജീദ് സ്വാഗതവും ട്രഷറർ സുനീത് തേക്കേടാവാൻ നന്ദിയും പറഞ്ഞു.










0 comments