ഐഎസ്‌സി കേരള വിഭാഗം പായസമേള

മസ്‌കത്ത് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച പായസമേള സോഷ്യൽ ക്ലബ് ചെയർമാൻ സുഹൈൽ ഖാൻ ഉദ്ഘാടനം ചെയ്തു. കേരള വിഭാഗം കോ- കൺവീനർ ജഗദിഷ് കീരി അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ എം ഷക്കീൽ, കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ്കുമാർ, കേരള വിഭാഗം ട്രഷറർ സുനിത് തെക്കടവൻ, വനിതാവേദി കോ ഓർഡിനേറ്റർ ശ്രീജ രമേശ് എന്നിവർ സംസാരിച്ചു.

മത്സരത്തിൽ കാരറ്റ് പായസവുമായി ഉഷ മധു ഒന്നാംസ്ഥാനം നേടി. ബീറ്റ്റൂട്ട് പായസവുമായി ലിജിന ജയചന്ദ്രൻ രണ്ടാം സ്ഥാനവും വാഴപ്പിണ്ടി പായസവുമായി നീതു അനിൽകുമാർ മൂന്നാംസ്ഥാനവും പി നസിയ പ്രോത്സാഹന സമ്മാനവും നേടി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.









0 comments