അമേരിക്ക– ഇറാൻ സംഘർഷം; ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്ന് ഡോ. അന്വർ ഗർഗാഷ്

ദുബായ് : അമേരിക്ക–ഇറാൻ സംഘർഷം മേഖലയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്‌ടാവ് ഡോ. അന്വർ ഗർഗാഷ്. അമേരിക്ക സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ സമ്മർദത്തിലാക്കുമ്പോൾ, ഹോർമുസ് കടലിടുക്ക് അടച്ചും കപ്പൽ ഗതാഗതത്തെ ലക്ഷ്യമിട്ടും ഇറാൻ പ്രതികരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിലെ മോന്ത്രോയിൽ നടന്ന ലോക നയസമ്മേളനത്തിന്റെ 18–-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു ഗർഗാഷ്.
സംഘർഷത്തിനുള്ള കാരണമായ ഏറെക്കാലമായി നിലനിന്നിരുന്നതാണ്. യുഎഇ എല്ലായ്‌പ്പോഴും നയതന്ത്ര പരിഹാരത്തെയാണ് പിന്തുണച്ചത്. ഒമാന്റെ മാധ്യസ്ഥ്യത്തിൽ ജനീവയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നയതന്ത്ര ശ്രമങ്ങൾ തകരാറിലായതെന്നും അദ്ദേഹം പറഞ്ഞു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎഇയിലേക്ക് ആക്രമണം നടന്നു. ആക്രമണം വ്യാപിപ്പിക്കാൻ ഇറാൻ ശ്രമിച്ചത് രാജ്യത്തിന്റെ പ്രാദേശിക നിലപാടിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണങ്ങൾക്ക് മുമ്പ് യുഎഇയും ഇറാനും തമ്മിൽ ഉന്നതതല ചർച്ചകൾ നടന്നിരുന്നു. യുഎഇ നേതൃത്വം ഇറാന്റെ ഇത്തരം പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഗർഗാഷ് പറഞ്ഞു.











0 comments