Deshabhimani

ദോഫാറിലെ എല്ലാ സർക്കാർ സ്‌കൂളിലും ഇന്റർനെറ്റ്

Internet Connectivity
വെബ് ഡെസ്ക്

Published on Sep 28, 2026, 05:11 PM | 1 min read

മസ്‌കത്ത്‌ : ദോഫാർ ഗവർണറേറ്റിലെ എല്ലാ സർക്കാർ സ്കൂളുകളിലും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിയതായി അധികൃതർ. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി റിപ്പോർട്ട്‌ പ്രകാരം 149 സ്‌കൂളിൽ 141 എണ്ണം അൾട്രാ-ഹൈ-സ-്‌പീഡ് ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ​ശേഷിക്കുന്ന എട്ട് സ്‌കൂൾ ബദൽ കണക്റ്റിവിറ്റി സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നു.


ഗവർണറേറ്റിന്റെ ടെലികമ്യൂണിക്കേഷൻ അടിസ്ഥാനസ‍ൗകര്യത്തിന്റെ തുടർച്ചയായ വികാസം എടുത്തുകാണിക്കുന്ന ടിആർഎയുടെ റിപ്പോർട്ടിലാണ്‌ ഈ കണക്കുകൾ പുറത്തുവിട്ടത്. ഫൈബർ- ഒപ്റ്റിക് കണക്ഷനുകൾ 27 ശതമാനം വർധിച്ചു. വർഷം 19,703 പുതിയ കണക്ഷനുകൾ ചേർത്തു.


​അതേസമയം, ദോഫാറിലെ ഭവന യൂണിറ്റുകളുടെ എണ്ണം 1,40,648 ആയി. അതിൽ 1,31,731 എണ്ണം (93.66 ശതമാനം) 5–ജി നെറ്റ്‌വർക്കുകളുടെ പരിധിയിൽ വന്നു. 5–ജി​ സ്റ്റേഷനുകളുടെ എണ്ണം 10 ശതമാനം വർധിച്ച് 719 ആയി. അതേസമയം, ഗവർണറേറ്റിലുടനീളമുള്ള മൊത്തം ടെലികമ്യൂണിക്കേഷൻ സ്റ്റേഷനുകളുടെ എണ്ണം 1089 ആയി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home