ad
Deshabhimani

പലിശനിരക്കിൽ മാറ്റമില്ല; യുഎഇയിൽ വായ്‌പകൾ സ്ഥിരതയിലേക്കെന്ന്‌

money loan
വെബ് ഡെസ്ക്

Published on Mar 20, 2026, 03:04 PM | 1 min read

ദുബായ്: യുഎഇയിൽ വായ്‌പകളും ഹൗസിങ്‌ ലോൺ നിരക്കുകളും സ്ഥിരതയോടെ തുടരാനാണ് സാധ്യതയെന്ന്‌ റിപ്പോർട്ട്‌. കേന്ദ്ര ബാങ്ക് പലിശനിരക്കിൽ മാറ്റമില്ലാതെ നിലനിർത്തിയതോടെയാണ് സാഹചര്യം രൂപപ്പെട്ടതെന്നും റിപ്പോർട്ടിലുണ്ട്‌. ഓവർനൈറ്റ് ഡെപ്പോസിറ്റ് സൗകര്യത്തിനുള്ള അടിസ്ഥാന പലിശനിരക്ക് 3.65 ശതമാനമായി തുടരുമെന്നും യുഎഇ കേന്ദ്ര ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ മാസത്തേതിന് സമാനമായ നിലയിലാണ് ഇത് തുടരുന്നത്.


അമേരിക്കൻ ഫെഡറൽ റിസർവ് അവരുടെ ഫെഡറൽ ഫണ്ട്‌ നിരക്ക് 3.5 ശതമാനം മുതൽ 3.75 ശതമാനംവരെയുള്ള പരിധിയിൽ തുടരാൻ തീരുമാനിച്ചതിനാലാണ് യുഎഇയുടെ നീക്കം. യുഎഇ ദിർഹം അമേരിക്കൻ ഡോളറിനോട് ബന്ധിപ്പിച്ചതിനാൽ യുഎസ് ധനനയത്തെ അനുഗമിക്കുന്നതാണ് പതിവ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home